വാഹന ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം ഈ പത്ത് കാര്യങ്ങള്‍
രണ്ട് തരത്തിലുള്ള വാഹന ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ആണ് ഒന്ന്. രാജ്യത്തെ വാഹനനിയമം അനുസരിച്ച് ഇത് നിര്‍ബന്ധവുമാണ്. വാഹനം വാങ്ങുമ്പോള്‍ തന്നെ ഡീലര്‍മാര്‍ ഈ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയാണ് വാഹനം നിങ്ങളെ ഏല്‍പ്പിക്കുക. വാഹനം മോഷണം പോയാലും മറ്റും നഷ്‍ടപരിഹാരം ഉള്‍പ്പെടെ കിട്ടുന്നതിന് എടുക്കുന്ന പോളിസിയാണ് കോംപര്‍ഹെന്‍സീവ് ഇന്‍ഷുറന്‍സ്.
വന്‍തുക മുടക്കിയാകും നമ്മളില്‍ പലരും വാഹനം എന്ന സ്വപ്‍നം സാക്ഷാത്‍കരിക്കുന്നത്. വാഹനം സ്വന്തമാക്കിയ ശേഷവും പല രീതിയിലും ചെലവുകള്‍ നമ്മളെ തേടിയെത്തും. അപകടങ്ങളും അറ്റകുറ്റപ്പണികളുമൊക്കെയായി ചിലപ്പോള്‍ വന്‍തുക തന്നെ നമ്മള്‍ മുടക്കേണ്ടതായും വരും. അതിനാല്‍ ഇന്‍ഷുറന്‍സ് ഉപയോഗിച്ച് വാഹനത്തെ സംരക്ഷിക്കുക എന്നത് അത്യാവശ്യ കാര്യമാണ്. ഇന്ത്യൻ മോട്ടോർസ് ആക്ട് പ്രകാരം ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നത് ശിക്ഷാർഹവുമാണ്. വാഹന ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിന് മുൻപ് അതിന്റെ വിവിധ വശങ്ങളെപ്പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്. വാഹന ഇൻഷുറന്‍സ് തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട പത്ത് കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
1. താരതമ്യം
ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്ന മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസീസ് തമ്മില്‍ താരതമ്യം ചെയ്യുക. അപകടങ്ങളും മൂന്നാമതൊരാള്‍ മൂലം ഉണ്ടാകുന്ന അപകടങ്ങളും നിങ്ങളുടെ പ്ലാന്‍ കവര്‍ ചെയ്യുന്നുണ്ടോയെന്ന് നോക്കുക. വ്യത്യസ്ത ഇൻഷുറന്‍സ് പ്രൊവൈഡേഴ്സിന്‍റെ ഇന്‍ഷുറന്‍സ് പ്രീമീയം ഓൺലൈൻ സൈറ്റുകളിൽ നോക്കി താരതമ്യം ചെയ്യുക.
2. ഏത് പോളിസി
രണ്ട് തരത്തിലുള്ള വാഹന ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ആണ് ഒന്ന്. രാജ്യത്തെ വാഹനനിയമം അനുസരിച്ച് ഇത് നിര്‍ബന്ധവുമാണ്. വാഹനം വാങ്ങുമ്പോള്‍ തന്നെ ഡീലര്‍മാര്‍ ഈ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയാണ് വാഹനം നിങ്ങളെ ഏല്‍പ്പിക്കുക. വാഹനം മോഷണം പോയാലും മറ്റും നഷ്‍ടപരിഹാരം ഉള്‍പ്പെടെ കിട്ടുന്നതിന് എടുക്കുന്ന പോളിസിയാണ് കോംപര്‍ഹെന്‍സീവ് ഇന്‍ഷുറന്‍സ്. വാഹന വിലയെ അടിസ്ഥാനമാക്കി വാഹനത്തിനും യാത്രക്കാർക്കും ചരക്കുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയുള്ള പാക്കേജ് പോളിസിയാണിത്. തേഡ് പാര്‍ട്ടി പോളിസിയെ അപേക്ഷിച്ച് ഇതിന് ചെലവു കൂടും. എന്നാൽ, ഈ പോളിസി ഉണ്ടെങ്കിൽ തീപിടിത്തം, സ്ഫോടനം, സ്വയം തീപിടിക്കൽ, ഇടിമിന്നൽ, കളവ്, ജനക്ഷോഭം, പണിമുടക്ക്, ആകസ്മികമായ ബാഹ്യകാരണങ്ങൾ, ദ്രോഹപരമായ പ്രവൃത്തികൾ പ്രകൃതിദുരന്തങ്ങളായ വെള്ളപ്പൊക്കം, ഭൂമികുലുക്കം, മലയിടിച്ചിൽ, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സുനാമി മുതലായവ മൂലം വാഹനത്തിനു നാശനഷ്ടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.
3. പേഴ്സണല്‍ ആക്സിഡന്‍റ് കവര്‍
അപ്രതീക്ഷിത അപകടം മൂലം ഉടമയ്ക്കുണ്ടാകുന്ന പരിക്ക്, മരണം തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം ലഭിക്കണം.
4. സുഹൃത്തുക്കളോട് ചോദിക്കുക
ഇൻഷുറന്‍സ് കമ്പനിയെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കൾക്കും ഉള്ള അനുഭവവും അഭിപ്രായവും ചോദിച്ചറിയുക. ഇപ്രകാരം വിപണിയിൽ ലഭ്യമായ ഏറ്റവും നല്ല പോളിസി തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സാധിക്കും.
5. ഇന്‍ഷുറന്‍സ് നഷ്‍ടമാകാനുള്ള കാരണങ്ങള്‍
മദ്യപിച്ചോ മയക്കുമരുന്നുകളോ മറ്റോ ഉപയോഗിച്ചോ വാഹനം ഓടിച്ചാലുണ്ടാകുന്ന അപകടങ്ങളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. അതുപോലെ യുദ്ധത്തിലോ, ന്യൂക്ലിയാര്‍ ആക്രമണത്തിലോ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.
6. പ്രീമിയം നിര്‍ണ്ണയിക്കുന്നത്
കാറിന്‍റെ മോഡല്‍, ക്യുബിക്സ് കപ്പാസിറ്റി, ഫ്യുവല്‍ ടൈപ്പ് എന്നിയാണ് കാര്‍ ഇന്‍ഷുറന്‍സിന്‍റെ പ്രീമിയം നിര്‍ണ്ണയിക്കുന്നത്. മോഷണം, വാഹനം കാണാതാകല്‍ തുടങ്ങിയവ നിറയെ നടക്കുന്ന സ്ഥലമാണെങ്കില്‍ കാര്‍ ഇൻഷുറന്‍സ് പ്രീമിയം കൂടും.
7. നോ ക്ലെയിം ബോണസ് (എൻസിബി)
ക്ലെയിം ഇല്ലാതെ അഥവാ അപകടങ്ങൾ വരുത്താതെ വാഹനങ്ങൾ പരിപാലിക്കുന്ന ഉടമകൾക്കു വർഷാവർഷം ഇൻഷുറൻസ് കമ്പനികൾ പ്രീമിയത്തിൽ നൽകുന്ന കിഴിവാണു നോ ക്ലെയിം ബോണസ്. 20% മുതൽ 50% വരെയാണ് ഈയിനത്തിൽ പ്രീമിയത്തിൽ കുറവ് ലഭിക്കുക. പഴയ വാഹനം എക്സ്ചേഞ്ച് ചെയ്തു പുതിയ വാഹനം മേടിക്കുമ്പോൾ എൻ സി ബി ആനുകൂല്യം ലഭിക്കുന്നതാണ്.
8.ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ (സിഎസ്ആര്‍) പരിശോധന
കാര്‍ ഇൻഷുറന്‍സ് ഉറപ്പിക്കുന്നതിന് മുന്‍പ് കമ്പനിയുടെ മുന്‍പത്തെ റെക്കോര്‍ഡ് ഓഫ് ക്ലെയിം സെറ്റില്‍മെന്‍റ് / ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ പരിശോധിക്കുക.
9. എല്ലാ വർഷവും ഇൻഷുറൻസ് പുതുക്കുക.
പ്രീമിയം ഏറ്റവും കുറഞ്ഞ പോളിസി ആണോ എല്ലായ്പ്പോഴും തിരഞ്ഞെടുക്കേണ്ടത്? പലപ്പോഴും സാമ്പത്തിക നില അനുസരിച്ചാണ് ഉടമകൾ വാഹന ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത്. എന്നാൽ നിയമപ്രകാരം എടുക്കേണ്ട പോളിസി നിങ്ങൾക്കു എല്ലായ്പ്പോഴും ഉപകാരപ്പെടണം എന്നില്ല. നിങ്ങളുടെ സാമ്പത്തിക നിലയും ഇൻഷുറൻസ് ആവശ്യവും എപ്പോൾ വേണമെങ്കിലും മാറ്റം വന്നേക്കാം. അതിനാൽ വർഷാവർഷം ആവശ്യങ്ങൾ മുന്നിൽകണ്ട് വേണം വാഹന ഇൻഷുറൻസ് പുതുക്കാൻ.
10. മികച്ച ഡ്രൈവറാകുക
നിങ്ങൾ മുൻ കാലങ്ങളിൽ എത്ര സുരക്ഷിതമായാണ് വാഹനം ഓടിച്ചിരുന്നത് എന്നതും ഇൻഷുറൻസ് പ്രീമിയം കണക്കാക്കുന്നതിനായി കമ്പനികൾ പരിഗണിക്കാറുണ്ട്. അധികം അപകടങ്ങളുണ്ടാക്കാത്ത ഉത്തരവാദിത്തമുള്ള ഡ്രൈവറാണ് നിങ്ങളെങ്കില്‍ അധികാനുകൂല്യവും പ്രീമിയം തുകയിൽ നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
മേൽപ്പറഞ്ഞ മാനദണ്ഡങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒരു ഇൻഷുറൻസ് കവർ ആണ് റോയൽ സുന്ദരം കാർ ഇൻഷുറൻസ് അവതരിപ്പിക്കുന്ന 'കാർ ഷീൽഡ്' എന്ന പോളിസി. നിങ്ങളുടെ ബജറ്റിനിണങ്ങുന്നതും അതേസമയം പരമാവധി കവറേജ് ലഭിക്കുന്നതുമാണ് ഈ പോളിസി. കുറഞ്ഞ സമയം കൊണ്ട് തന്നെ നിങ്ങളുടെ ക്ലെയിം പ്രോസസ്സ് ചെയ്യപ്പെടുന്ന രീതിയിലാണ് റോയൽ സുന്ദരം ഇൻഷുറൻസിന്റെ കസ്റ്റമർ കെയർ ടീം പ്രവർത്തിക്കുന്നത്. നിങ്ങളുടെ വാഹനത്തിന് കോംപ്രിഹെൻസീവ് കവർ ഉറപ്പുവരുത്താൻ, റോയൽ സുന്ദരം 'കാർ ഷീൽഡ് ' പോളിസി തന്നെ തെരഞ്ഞെടുക്കുക.