ഡോളറിനെതിരെ രൂപയ്ക്ക് വന്‍ മുന്നേറ്റം; പ്രതീക്ഷയോടെ രാജ്യം
സൗദി എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യമുയരാനുളള പ്രധാന കാരണം.
മുംബൈ: ബുധനാഴ്ച്ച വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുത്തത് ആശ്വാസ വിവരങ്ങളാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇന്ന് വലിയ വര്‍ദ്ധനവുണ്ടായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 42 പൈസ ഉയര്‍ന്ന് 73.15 എന്ന നിലയിലാണ്.
ഇന്നലെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 73.57 എന്ന നിലയിലായിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ദൃശ്യമായ ഉണര്‍വ് രൂപയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചു.
സൗദി എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യമുയരാനുളള മറ്റൊരു കാരണം. ക്രൂഡ് ഓയിലിന്‍റെ വില ഇന്ന് ബാരലിന് 76.75 ഡോളര്‍ എന്ന നിലയിലേക്ക് വരെ ഇടിഞ്ഞു. ഇറക്കുമതി മേഖലയിലുളളവര്‍ ഡോളര്‍ വിറ്റഴിക്കുന്നത് കൂടിയതും രൂപയെ സഹായിക്കുന്നുണ്ട്.