രൂപ വീണ്ടും തകര്‍ച്ചയിലേക്ക് നീങ്ങുന്നു
രാവിലെ ഡോളറിനെതിരെ 72.60 എന്ന നിലയില്‍ നിന്ന് 24 പൈസ ഇടിഞ്ഞ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രൂപയുടെ മൂല്യം 72.84 എന്ന നിലയിലാണ്
മുംബൈ: വിനിമയ വിപണിയില്‍ വീണ്ടും രൂപയുടെ മൂല്യമിടിയല്‍ തുടരുന്നു. രാവിലെ ഡോളറിനെതിരെ 72.60 എന്ന നിലയില്‍ നിന്ന് 24 പൈസ ഇടിഞ്ഞ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രൂപയുടെ മൂല്യം 72.84 എന്ന നിലയിലാണ്.
വെള്ളിയാഴ്ച്ച ഡോളറിനെതിരെ 72.48 എന്ന നിലയിലായിരുന്ന രൂപ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വലിയ ഭീഷണി നേരിടുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിലുണ്ടായ വര്‍ദ്ധനവും, യൂറോ, പൗണ്ട് തുടങ്ങിയ കറന്‍സികളുടെ മൂല്യമിടിഞ്ഞതുമാണ് രൂപയ്ക്ക് ഭീഷണിയാവുന്നത്. ആഗോള വിപണിയില്‍ ബാരലിന് 83 ഡോളറാണ് ഇന്നത്തെ ക്രൂഡിന്‍റെ വില.