എണ്ണവില കുതിക്കുന്നു; വിലക്കയറ്റ ഭീതിയില്‍ ഇന്ത്യ

കേന്ദ്ര എക്സൈസ് തീരുവയില്‍ കുറവ് വരുകയോ സംസ്ഥാനങ്ങള്‍ ഇന്ധനത്തിന് മുകളില്‍ ചുമത്തുന്ന വാറ്റില്‍ കുറവ് വരുത്തുകയോ ചെയ്യാതെ ഇനി രാജ്യത്തെ ഇന്ധന വില കുറയാന്‍ സാധ്യതയില്ല

crude oil price increases to 81 dollar per barrel ; India is in trouble of inflation

മുംബൈ: രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ഡോളറിന്‍റെ വര്‍ദ്ധനവാണ് എണ്ണവിലയില്‍ ദൃശ്യമായത്. ഇന്ന് ബാരലിന് 80.87 ഡോളറാണ് നിരക്ക്. 

എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില നിയന്ത്രിക്കണമെന്ന യുഎസ്സിന്‍റെ ആവശ്യകത കഴിഞ്ഞ ദിവസം ഒപെക് തള്ളിയതോടെയാണ് എണ്ണവില കുതിച്ചുയര്‍ന്ന് തുടങ്ങിയത്. ഇതോടെ രാജ്യത്തെ എണ്ണവില കുറയാനുളള സാധ്യയ്ക്കും മങ്ങലേറ്റു. നവംബറില്‍ ഇറാനെ ഉപരോധിക്കാന്‍ യുഎസ് തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡോണാള്‍ഡ് ട്രംപ് ഒപെക്കിനോട് ഉല്‍പ്പാദനം കൂട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെകളുടെ കൂട്ടായ്മയായ ഒപെക്കിന്‍റെ യോഗം അമേരിക്കന്‍ ആവശ്യകത തള്ളിക്കളഞ്ഞു.   

കേന്ദ്ര എക്സൈസ് തീരുവയില്‍ കുറവ് വരുകയോ സംസ്ഥാനങ്ങള്‍ ഇന്ധനത്തിന് മുകളില്‍ ചുമത്തുന്ന വാറ്റില്‍ കുറവ് വരുത്തുകയോ ചെയ്യാതെ ഇനി രാജ്യത്തെ ഇന്ധന വില കുറയാന്‍ സാധ്യതയില്ല. 

crude oil price increases to 81 dollar per barrel ; India is in trouble of inflation

എല്ലാ ദിവസത്തെയും പോലെ ഇന്നും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ വലിയ തോതില്‍ ഉയര്‍ന്നു. ഇതോടെ രാജ്യത്ത് വിലക്കയറ്റമുണ്ടാവുമോയെന്ന ആശങ്കയിലായി ജനം. നിയന്ത്രണ വിധേയമായി തുടരുന്ന പണപ്പെരുപ്പം പരിധികള്‍ ലംഘിച്ച് ഉയരാന്‍ ഇന്ധന വില വര്‍ദ്ധന കാരണമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

മുബൈയിൽ പെട്രോൾ വില 90 കടന്നു. പെട്രോളിന് 90 രൂപ 22 പൈസയും ഡീസലിന് 78 രൂപ 69 പൈസയുമാണ് നിരക്ക്. ഇതാദ്യമായാണ് ഒരു മെട്രോ നഗരത്തിൽ പെട്രോൾ വില 90 കടക്കുന്നത്.

സംസ്ഥാനത്തെ ഇന്നത്തെ ഇന്ധനവിലയില്‍ 14 പൈസ പെട്രോളിനും പത്ത് പൈസ ഡീസലിനും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 86 രൂപ 23 പൈസയും, ഡീസലിന് 79 രൂപ 34 പൈസയുമാണ് നിരക്ക്. കൊച്ചിയിൽ 84 രൂപ  89 പൈസ, ഡീസലിന് 77 രൂപ 8 പൈസയുമാണ് നിരക്ക്. കോഴിക്കോട് പെട്രോൾ വില 85 രൂപ 14 പൈസ, ഡീസലിന് 78 രൂപ 35 പൈസയുമാണ് നിരക്ക്. 

Latest Videos
Follow Us:
Download App:
  • android
  • ios