മഹാപ്രളയം; കാപ്പി ഉല്‍പ്പാദനത്തില്‍ ഇന്ത്യ പിന്നിലാവും

ലോകത്തെ ആറാമത്തെ ഏറ്റവും വലിയ കാപ്പി ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ

coffee cultivation and export affected seriously due heavy flood happened in Kerala and Karnataka

തിരുവനന്തപുരം: കേരളത്തിലും കര്‍ണ്ണാടകത്തിലുമായി പെയ്തിറങ്ങിയ മഹാപ്രളയത്തില്‍ ഭീഷണിയിലായി കാപ്പി ഉല്‍പ്പാദക വ്യവസായം. ഇന്ത്യയിലെ മൊത്തം കാപ്പി ഉല്‍പ്പാദനത്തിന്‍റെ 90 ശതമാനത്തിലധികം പ്രധാനം ചെയ്യുന്ന മേഖലകളെയാണ് പ്രളയം കവര്‍ന്നെടുത്തത്. ഇതോടെ കാപ്പി ഉല്‍പ്പാദത്തില്‍ ഇന്ത്യയുടെ തലയെടുപ്പ് ഭീഷണിയിലായി. 

ലോകത്തെ ആറാമത്തെ ഏറ്റവും വലിയ കാപ്പി ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ. എന്നാല്‍, വരും നാളുകളില്‍ ഈ പദവി അപകടത്തിലാവുമോയെന്ന പേടിയിലാണ് കാപ്പി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍. പ്രളയം കയറ്റുമതി മേഖലയെ ബാധിച്ചാല്‍ രാജ്യത്തിന്‍റെ നികുതി വരവില്‍ അത് വലിയ കുറവാകും സൃഷ്ടിക്കുക.

ഈ വര്‍ഷം അനുകൂല ഘടകങ്ങള്‍ കൊണ്ട് നല്ല വിളവ് ലഭിക്കുമെന്നാണ് കാപ്പികര്‍ഷകര്‍ കരുതിയിരുന്നത്. എന്നാല്‍, പ്രളയം വന്നതോടെ എല്ലാം പ്രതീക്ഷകളും കൈവിട്ട് പോവുകയായിരുന്നു. 

കര്‍ണ്ണാടകയിലെ കുടകിലും കേരളത്തിലെ വയനാട്ടിലും കാപ്പി കൃഷിക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്.      

Latest Videos
Follow Us:
Download App:
  • android
  • ios