കൊച്ചി കപ്പല്‍ശാലയ്ക്ക് ഇത് അഭിമാന നിമിഷം
ഇതോടെ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ മൊത്ത വരുമാനം 556.25 കോടിയില്‍ നിന്ന് 658.73 കോടിയിലേക്ക് ഉയര്‍ന്നു
കൊച്ചി: മലയാളികളുടെ അഭിമാനമായ കൊച്ചി കപ്പല്‍ശാലയുടെ ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 17 ശതമാനം അറ്റാദായ വളര്‍ച്ച നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായ വളര്‍ച്ച 106.31 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയിളവില്‍ 91.16 കോടി രൂപയായിരുന്നു ലാഭം.
കപ്പല്‍ നിര്‍മ്മാണത്തില്‍ നിന്ന് 454.39 കോടി രൂപയും കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിലൂടെ 204.34 കോടി രൂപയുടെയും വരുമാനമാണ് കൊച്ചി കപ്പല്‍ശാല നേടിയെടുത്തത്. ഇതോടെ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ മൊത്ത വരുമാനം 556.25 കോടിയില്‍ നിന്ന് 658.73 കോടിയിലേക്ക് ഉയര്‍ന്നു.