സ്വര്‍ണത്തെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട 11 കാര്യങ്ങള്‍
ഒരു നിക്ഷേപമെന്ന രീതിയിലും, അലങ്കാരമെന്ന നിലയ്‌ക്കും ഏവര്‍ക്കും പ്രിയപ്പെട്ട ആഭരണമാണ് സ്വര്‍ണം. വിവാഹാവശ്യങ്ങള്‍ക്കും മറ്റും മലയാളികള്‍ ഏറ്റവുമധികം സ്വര്‍ണം ഉപയോഗിക്കുന്നവരാണ്. സ്വര്‍ണാഭരണം അണിയുക എന്നതിലുപരി, അതേക്കുറിച്ച് അധികം വിവരങ്ങള്‍ കൂടുതല്‍പേര്‍ക്കും അറിയില്ല. ഇവിടെയിതാ, സ്വര്‍ണത്തെക്കുറിച്ച് രസകരവും വിജ്ഞാനപ്രദവുമായ 11 കാര്യങ്ങള്‍...
1, ലോകത്തിലെ ഏറ്റവും വലുപ്പമുള്ള സ്വര്‍ണക്കട്ടി കണ്ടെടുത്തത് ഓസ്‌ട്രേലിയയില്‍ 1869ലാണ്. വിക്‌ടോറിയയിലെ മോളിയാഗുള്‍ എന്ന സ്ഥലത്ത് കണ്ടെടുത്ത ഈ സ്വര്‍ണക്കട്ടിക്ക് 72 കോലോയോളം ഭാരമുണ്ട്.
2, ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണാഭരണം നിര്‍മ്മിക്കുന്നത് ചൈന, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവടങ്ങളിലാണ്. ലോകത്ത് ആകെയുള്ളതില്‍ മൂന്നുലൊന്ന് സ്വര്‍ണവും ഈ മൂന്നു രാജ്യങ്ങളിലായാണ്.
3, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ 2015ലെ കണക്ക് പ്രകാരം സ്വര്‍ണത്തിന് ലോകത്ത് ഏറ്റവുമധികം ഉപഭോക്താക്കളുള്ള രാജ്യം ഇന്ത്യയാണ്. അതുവരെ ചൈനയായിരുന്നു.
4, ലോകത്ത് ഇപ്പോള്‍ ലഭ്യമായ മുഴുവന്‍ സ്വര്‍ണവും ഉപയോഗിച്ചാല്‍, നമ്മുടെ ഭൂമിയെ ഒരുകോടിയിലേറേ ഇരട്ടി തവണ മുടിവെക്കാനാകും.
5, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വിന് 7385 ടണ്‍ സ്വര്‍ണനിക്ഷേപമുണ്ട്. ഏകദേശം 5.3 ലക്ഷം ബാറുകളായാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.
6, ഇതുവരെ ഖനനം ചെയ്തെടുത്ത മൊത്തം സ്വര്‍ണത്തിന്റെ 49 ശതമാനവും ആഭരണങ്ങളാക്കി മാറ്റിയിട്ടുണ്ട്.
7, 24 കാരറ്റ് സ്വര്‍ണം കട്ടികുറഞ്ഞതും പൊട്ടിക്കാന്‍ എളുപ്പവും, ശുദ്ധി കുറഞ്ഞതുമാണ്. ആഭരണനിര്‍മ്മാണത്തിന് ഇതാണ് കൂടുതലായി ഉപയോഗിക്കുന്നത്.
8, സ്വര്‍ണത്തിന്റെ നിറവും ഉറപ്പും മാറ്റാനായി അവയില്‍ മറ്റ് ലോഹങ്ങള്‍ ചേര്‍ക്കാറുണ്ട്.
9, അത്യാഡംബര പാര്‍ട്ടികളില്‍ ഭക്ഷണത്തിനൊപ്പവും സ്വര്‍ണം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്ന സ്വര്‍ണത്തിന്(യൂറോപ്പ് 175) പ്രത്യേക രൂചിയൊന്നുമില്ല.
10, മരുന്നായും ചികില്‍സയ്‌ക്കും സ്വര്‍ണം ഉപയോഗിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലും ഇരുത്തിയൊന്നാം നൂറ്റാണ്ടിലും ക്യാന്‍സര്‍, വാതം എന്നീ ചികില്‍സകള്‍ക്ക് സ്വര്‍ണം ഉപയോഗിച്ചിരുന്നു. ബാക്ടീരിയകളെ ശക്തമായി പ്രതിരോധിക്കുന്നതിനാല്‍, രൂക്ഷമായ അണുബാധ ചികില്‍സകള്‍ക്കും സ്വര്‍ണം ഉപയോഗിക്കാറുണ്ട്.
11, സ്വര്‍ണത്തില്‍ തയ്യാറാക്കിയതും 800 വര്‍ഷം പഴക്കമുള്ളതുമായ ഇസ്ലാം വിശുദ്ധഗ്രന്ഥം ഖുറാന്‍, ലണ്ടനില്‍ നടന്ന ലേലത്തില്‍ വിറ്റത് 23 ലക്ഷം അമേരിക്കന്‍ ഡോളറിനാണ്.