ജീവിതത്തില്‍ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ 10 വഴികള്‍

10 ways of wealth management

വരവില്‍ ചെലവൊതുക്കുക. ഇതു നിര്‍ബന്ധമായും നടപ്പാക്കുക.

വീട്ടില്‍ ആവശ്യമില്ലാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന വസ്തുക്കള്‍ വില്ക്കുക. പത്രക്കടലാസു മുതല്‍ വസ്ത്രങ്ങള്‍ തുടങ്ങി പാത്രങ്ങള്‍ വരെ ഒരിക്കല്‍ പോലും ഉപയോഗിക്കാതെ ഇരിക്കുന്ന നിരവധി വസ്തുക്കള്‍ വീട്ടില്‍ സ്ഥലം മിനക്കെടുത്തി കിടപ്പുണ്ടാകും. 

ഇന്റര്‍നെറ്റ് വന്നതോടെ വാങ്ങാനുദ്ദേശിക്കുന്ന വസ്തുക്കളുടെ വില താരതമ്യം ചെയ്യുക.
 

ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവ എടുക്കുന്നതിനു മുമ്പു പ്രീമിയം താരതമ്യം ചെയ്യുക. ഇപ്പോള്‍ പോര്‍ട്ടല്‍ സംവിധാനമുള്ളതിനാല്‍ മെച്ചപ്പെട്ട ഓഫര്‍ കിട്ടിയാല്‍ അങ്ങോട്ടേയ്ക്കു മാറാം. 

കുടുംബ ബജറ്റ് മെച്ചപ്പെടുത്തുക. ഇതുവഴി ഓരോ രൂപയും എവിടേയ്ക്കു പോകുന്നുവെന്നു മനസിലാക്കാന്‍ സാധിക്കും. ആവശ്യമില്ലാത്ത ചെലവുകള്‍ ഭാവിയില്‍ വെട്ടിക്കുറയ്ക്കാന്‍ ഇതു സഹായിക്കും. 

കാര്‍, മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ തുടങ്ങിയവ കടം കൂടാതെ വാങ്ങുക. തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രം വായ്പയെ ആശ്രയിക്കുക. മറ്റ് വാക്കില്‍ പറഞ്ഞാല്‍ തേയ്മാനമുണ്ടാകുന്ന വസ്തുക്കള്‍ എല്ലാം കഴിയുമെങ്കില്‍ കടം കൂടാതെ വാങ്ങുക. 

സാധനങ്ങള്‍ വാങ്ങുവാന്‍ ഡിസ്‌കൗണ്ട് കൂപ്പണുകള്‍, ഫെസ്റ്റിവല്‍ സീസണ്‍, മറ്റു കിഴിവു കാലം, എക്‌സ്‌ചേഞ്ച് ഓഫര്‍ തുടങ്ങിയവയെല്ലാം ഉപയോഗപ്പെടുത്തുക. ഡിസ്‌കൗണ്ടു സൈറ്റുകള്‍ തന്നെ ഇപ്പോഴുണ്ട്. 

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതു സുരക്ഷിതമായി ഉപയോഗിക്കുക, ക്രെഡിറ്റ് കാര്‍ഡ് പേമെന്‍റുകള്‍ കൃത്യസമയത്ത് അടയ്ക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അവ കട്ടു ചെയ്യുക. തിരിച്ചടവു സാധിച്ചാല്‍ പിഴയായി നല്‌കേണ്ടി വരിക വലിയൊരു തുകയായിരിക്കും. ഏറ്റവും ചെലവേറിയ ക്രെഡിറ്റാണ് ക്രെഡിറ്റ് കാര്‍ഡിലേത്. 

ഓരോ മാസമോ അല്ലെങ്കില്‍ വര്‍ഷമോ അടയ്‌ക്കേണ്ട സംഗതികള്‍ പിഴ കൂടാതെ സമയത്ത് അടയ്ക്കുക. വൈദ്യുതിക്കരം, വെള്ളക്കരം, ടെലിഫോണ്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം, വസ്തു കരം, വീട്ടു കരം, ബാങ്കിംഗ് പേമെന്റുകള്‍, വായ്പാ തിരിച്ചടവുകള്‍... 

ഓരോ മാസമോ അല്ലെങ്കില്‍ വര്‍ഷമോ അടയ്‌ക്കേണ്ട സംഗതികള്‍ പിഴ കൂടാതെ സമയത്ത് അടയ്ക്കുക. വൈദ്യുതിക്കരം, വെള്ളക്കരം, ടെലിഫോണ്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം, വസ്തു കരം, വീട്ടു കരം, ബാങ്കിംഗ് പേമെന്റുകള്‍, വായ്പാ തിരിച്ചടവുകള്‍... 

Latest Videos
Follow Us:
Download App:
  • android
  • ios