രാജ്യത്ത് 2017-18 കാലത്ത് തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നും, കൂടുതല്‍ കൃത്യമായ വിവരശേഖരണത്തിന് വേണ്ടിയാണ് പുതിയ മാനദണ്ഡങ്ങള്‍ വച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു

Unemployment rate at 6.1 pc in 2017-18, govt cites new survey in Rajya Sabha

ദില്ലി: രാജ്യത്ത് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ കണക്ക് പുറത്തുവിട്ടത്. 

കേന്ദ്ര തൊഴില്‍ മന്ത്രാലയ സഹമന്ത്രി സന്തോഷ് ഗാങ്വാറാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. പുതിയ മാനദണ്ഡങ്ങളും സമ്പിള്‍ സര്‍വേകളും അടിസ്ഥാനമാക്കിയുള്ളതാണ് ഫലമെന്ന് അദ്ദേഹം വിശദീകരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ സര്‍വേകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഈ കണക്കെന്ന് കേന്ദ്ര സഹമന്ത്രി രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കി.

കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നും, കൂടുതല്‍ കൃത്യമായ വിവരശേഖരണത്തിന് വേണ്ടിയാണ് പുതിയ മാനദണ്ഡങ്ങള്‍ വച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios