കൊവിഡ് പാക്കേജ്: കാർഷിക മേഖലയ്ക്കും മധ്യവർഗത്തിനുമായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും
മധ്യവർഗത്തെ ലക്ഷ്യം വച്ചുള്ള ചില നികുതി ഇളവുകളും കോവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച മേഖലകൾക്ക് ഗുണം ചെയ്യുന്നതിനുള്ള നടപടികളും തുടർന്നുളള ഘട്ടത്തിൽ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ.
ദില്ലി: രണ്ടാം ഘട്ട കൊവിഡ് പാക്കേജ് പ്രഖ്യാപനങ്ങളിൽ ഗ്രാമീണ, നഗര മേഖലയിലെ താഴ്ന്ന വരുമാനമുളളവർ, കാർഷിക മേഖല എന്നിവയ്ക്കായുളള പദ്ധതികൾ ഉൾപ്പെടുമെന്ന് സൂചന. ചെറുകിട ബിസിനസുകൾ, റിയൽ എസ്റ്റേറ്റ്, സംഘടിത മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവയ്ക്കാണ് ആദ്യ ഘട്ട പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രാധാന്യം നൽകിയിരുന്നത്.
മധ്യവർഗത്തെ ലക്ഷ്യം വച്ചുള്ള ചില നികുതി ഇളവുകളും കോവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച മേഖലകൾക്ക് ഗുണം ചെയ്യുന്നതിനുള്ള നടപടികളും തുടർന്നുളള ഘട്ടത്തിൽ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ.
“എംഎസ്എംഇയ്ക്കായുളളത് പ്രഖ്യാപിച്ചു. ഞങ്ങളുടെ അടുത്ത ശ്രദ്ധ പാവപ്പെട്ട ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ആയിരിക്കും. അതിനുശേഷം, മധ്യവർഗത്തിനും മറ്റ് മേഖലകൾക്കുമായി ചില നടപടികൾ ഉണ്ടായേക്കാം, ” പാക്കേജിനെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്ത മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.