അവരുടെ യഥാർത്ഥ പ്രതിസന്ധി ആരും കാണുന്നില്ല! കൊറോണ ബാധയിൽ അപകടത്തിലായി രാജ്യത്തെ എംഎസ്എംഇകൾ

സൂക്ഷ്മ സംരംഭങ്ങളിൽ മിക്കതും എവിടെയും രജിസ്റ്റർ ചെയ്തിട്ടില്ലെന്നതാണ് പ്രശ്നം. ഇതിനുള്ള കാരണം അവ എല്ലാം വളരെ ചെറുതാണെന്നതാണ്. ജിഎസ്ടിയുടെ പരിധിക്ക് പോലും പുറത്താണ് മിക്ക സംരംഭങ്ങളും. 

how msme's affect corona lock down

കൊവിഡ് -19 മഹാമാരി സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സൂക്ഷമ -ചെറുകിട -ഇടത്തരം വ്യവസായ രം​ഗത്താണ് (എംഎസ്എംഇ) ഏറ്റവും കൂടുതൽ പരുക്ക് ഏൽപ്പിച്ചത്. രാജ്യത്തുടനീളം കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ വിഷമകരമായ സാഹചര്യം ഈ പ്രതിസന്ധിയുടെ ഒരു തെളിവാണ്. കൊവിഡ് -19 മൂലമുളള ലോക്ക്ഡൗൺ കാരണം രാജ്യത്തുണ്ടായ സപ്ലൈ ചെയിൻ തടസ്സങ്ങളും എം‌എസ്എംഇകൾക്ക് വിനയായി. 

മാർച്ച് 26 ന് സർക്കാർ പ്രഖ്യാപിച്ച പി എം ഗരിബ് കല്യാൺ യോജന എന്ന ആദ്യത്തെ പാക്കേജ് പോലെ രണ്ടാമത്തെ പാക്കേജും എംഎസ്എംഇ മേഖലയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതാകുമെന്നാണ് റിപ്പോർട്ടുകൾ. 

എം‌എസ്‌എം‌ഇ മേഖലയുടെ സൂക്ഷ്മമായി പരിശോധിച്ചാൽ എന്തുകൊണ്ടാണ് എം‌എസ്‌എം‌ഇകൾ സാമ്പത്തിക സമ്മർദ്ദത്തിന് ഇരയാകുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. കാലങ്ങളായി പ്ലാന്റ്, മെഷിനറി എന്നിവയിലെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് എം‌എസ്‌എം‌ഇകളെ രാജ്യത്ത് നിർവചിച്ചിരിക്കുന്നത്. എന്നാൽ, നിർവചനത്തിനുള്ള ഈ മാനദണ്ഡം വളരെക്കാലമായി വിമർശിക്കപ്പെടുന്ന ഒന്നാണ്. ഈ മേഖലയിലെ നിക്ഷേപങ്ങളുടെ വിശ്വസനീയവും കൃത്യവുമായ വിശദാംശങ്ങൾ ലഭ്യമല്ലെന്നതാണ് ഇതിന് കാരണം. 

അതുകൊണ്ടാണ് 2018 ഫെബ്രുവരിയിൽ കേന്ദ്ര കാബിനറ്റ് മാനദണ്ഡം “വാർഷിക വിറ്റുവരവ്” ആയി മാറ്റാൻ തീരുമാനിച്ചത്. എന്നാൽ, ഇതുവരെ ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. നിലവിലെ മാനദണ്ഡം അനുസരിച്ച് ഒരു മൈക്രോ എന്റർപ്രൈസ് അഞ്ച് കോടിയിൽ താഴെ വാർഷിക വിറ്റുവരവുള്ള ഒന്നായിരിക്കും. അഞ്ച് കോടി മുതൽ 75 കോടി രൂപ വരെ വിറ്റുവരവുള്ളവയെ ഒരു ചെറുകിട സംരംഭമെന്നും 250 കോടിയിൽ താഴെ വിറ്റുവരവുള്ളവയെ ഇടത്തരം സംരംഭം എന്നും പറയും.

സൂക്ഷ്മ സംരംഭങ്ങളെ ദൃശ്യമല്ല !

സൂക്ഷ്മ സംരംഭങ്ങളിൽ മിക്കതും എവിടെയും രജിസ്റ്റർ ചെയ്തിട്ടില്ലെന്നതാണ് പ്രശ്നം. ഇതിനുള്ള കാരണം അവ എല്ലാം വളരെ ചെറുതാണെന്നതാണ്. ജിഎസ്ടിയുടെ പരിധിക്ക് പോലും പുറത്താണ് മിക്ക സംരംഭങ്ങളും. ഈ പ്രത്യക്ഷമായ അദൃശ്യത എന്റർപ്രൈസസിന് കെവിഡ് കാലം വെല്ലുവിളിയാകും. ഔപചാരിക നെറ്റ്‌വർക്കിന് പുറത്തായതിനാൽ അവർക്ക് അക്കൗണ്ടുകൾ പരിപാലിക്കുകയോ നികുതി അടയ്ക്കുകയോ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്യേണ്ടതില്ല.

ഇത് അവരുടെ ചെലവ് കുറയ്ക്കാൻ നല്ലതാണ്. പക്ഷേ, പ്രതിസന്ധി ഘട്ടത്തിൽ അവരെ സഹായിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു. ഉദാഹരണത്തിന്, ചില വികസിത രാജ്യങ്ങളിൽ, ചെറുകിട സ്ഥാപനങ്ങൾക്ക് നേരിട്ട് വേതന സബ്‌സിഡിയും അധിക വായ്പയും നൽകാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെങ്കിലും, ചെറിയ കമ്പനികളായതിനാൽ ഇവയെ മാപ്പുചെയ്യാൻ കഴിയാതെ പോകുന്നതിനാൽ ശ്രമം പാളിപ്പോയിട്ടുണ്ട്. 

രാജ്യത്തെ എം‌എസ്‌എം‌ഇകൾ നേരിടുന്ന ഏറ്റവും വലിയ തടസ്സം - ധനസഹായത്തിന്റെ അഭാവമാണ്. ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ (ലോക ബാങ്കിന്റെ ഭാഗം) 2018 ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, നമ്മുടെ ഔപചാരിക ബാങ്കിംഗ് സംവിധാനം എംഎസ്എംഇ ക്രെഡിറ്റിന്റെ മൂന്നിലൊന്നിൽ താഴെ (അല്ലെങ്കിൽ ഏകദേശം 11 ലക്ഷം കോടി രൂപ) മാത്രമേ വിതരണം ചെയ്യുന്നുള്ളൂ. 

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എം‌എസ്‌എം‌ഇ ഫണ്ടിന്റെ ഭൂരിഭാഗവും അനൗപചാരിക സ്രോതസ്സുകളിൽ നിന്നാണ് വരുന്നത്. ഇത് അവയുടെ നിലനിൽപ്പിന് വളരെ നിർണായകമാണ്. എം‌എസ്‌എം‌ഇകളിലേക്ക് കൂടുതൽ ദ്രവ്യത ലഭ്യമാക്കാനുളള റിസർവ് ബാങ്ക് ശ്രമങ്ങൾ പരിമിതമായ സ്വാധീനം മാത്രം ചെലുത്തിയത് ഇതുകൊണ്ടാണ്. 

എന്തുകൊണ്ട് വായ്പ നൽകുന്നില്ല ?

എം‌എസ്‌എം‌ഇകളിലേക്ക് വായ്പ നീട്ടുന്നതിൽ നിന്ന് ബാങ്കുകൾ വ്യതിചലിക്കുന്നതിനുള്ള ഒരു പ്രധാന കാരണം കിട്ടക്കടമാകുന്ന വായ്പകളുടെ ഉയർന്ന അനുപാതമാണ്. ഈ മേഖലയെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം എം‌എസ്‌എം‌ഇകൾ‌ക്കുള്ള പേയ്‌മെന്റുകളുടെ കാലതാമസമാണ്. അത് അവരുടെ വാങ്ങലുകാരിൽ നിന്നോ (അതിൽ സർക്കാരും ഉൾപ്പെടുന്നു) അല്ലെങ്കിൽ ജിഎസ്ടി റീഫണ്ടുകൾ മുതലായവയിൽ നിന്നോ ഉണ്ടാകുന്നതാണെന്ന് പ്രമുഖ ദേശീയ മാധ്യമമായ ദ ഇന്ത്യൻ എക്സ്പ്രസിന് വേണ്ടി എഴുതിയ ലേഖനത്തിൽ ഉദിത് മിശ്ര പറയുന്നു.

Read also: പുതിയ നിയമനങ്ങളിൽ വൻ ഇടിവ്; എയർലൈൻ, ഓട്ടോമൊബൈൽ, റീട്ടെയിൽ രം​ഗത്ത് പ്രതിസന്ധി രൂക്ഷം !

വരുമാനവും ശേഷി വിനിയോഗവും കണക്കിലെടുക്കുമ്പോൾ - എം‌എസ്‌എംഇകൾ ഇതിനകം തന്നെ ബുദ്ധിമുട്ടുകയാണെന്ന് കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റികളിലെ സുവോദീപ് രക്ഷിത് അഭിപ്രായപ്പെടുന്നു. ദേശീയ ലോക്ക് ഡൗൺ നീണ്ടുപോകുന്നത് പലരുടെയും നിലനിൽപ്പിനെക്കുറിച്ച് ഒരു ചോദ്യചിഹ്നം ഉയർത്തിയിട്ടുണ്ട്, കാരണം ഇവ പ്രതിസന്ധി നേരിടാൻ കഴിയുന്നതരത്തിൽ വളരെയധികം പണമുള്ള സ്ഥാപനങ്ങളല്ല എന്നതാണ് ഇതിന് കാരണം.

പണമാണ് പ്രശ്നം 

ഇത് തൊഴിൽ നഷ്ടത്തിന് കാരണമാകുന്നുവെന്ന് അദ്ദേഹം പറയുന്നു. ഉൽപ്പാദന മേഖലയിലെ “ചെറുകിട, ഇടത്തരം” സ്ഥാപനങ്ങൾക്കായി അദ്ദേഹം അടുത്തിടെ നടത്തിയ ഒരു സർവേയിൽ, 7% പേർ മാത്രമാണ് തങ്ങളുടെ ബിസിനസ്സ് അടച്ചാൽ മൂന്ന് മാസത്തിൽ കൂടുതൽ പണം കൈയിൽ കരുതിയിരിക്കാമെന്ന് അഭിപ്രായപ്പെട്ടത്. ഇപ്പോൾ പുനരാരംഭിക്കുന്നതിനുള്ള ഒരു വലിയ തടസ്സം തൊഴിൽ ലഭ്യതയുടെ അഭാവവും പണവുമാണ്. 

"എം‌എസ്‌എം‌ഇ മേഖലയിലേക്ക് പണം പമ്പ് ചെയ്യാൻ റിസർവ് ബാങ്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഘടനാപരമായ പരിമിതികൾ കണക്കിലെടുക്കുമ്പോൾ അത് പരിമിതമായ സ്വാധീനം മാത്രമാണ് ചെലുത്തുന്നത്. എം‌എസ്‌എം‌ഇ ഉൽ‌പ്പന്നങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കുന്നതിന് സർക്കാരിന് നികുതി ഇളവ് (ജിഎസ്ടി, കോർപ്പറേറ്റ് നികുതി) നൽകാനും വേഗത്തിലുള്ള റീഫണ്ടുകൾ നൽകാനും ഗ്രാമീണ ഇന്ത്യയ്ക്ക് ദ്രവ്യത നൽകാനും (പി‌എം-കിസാൻ വഴി) കഴിയും," ക്രിസിൽ ഡയറക്ടർ ഹെതാൽ ഗാന്ധി പറഞ്ഞു. 

എം‌എസ്‌എം‌ഇകളിലേക്കുള്ള വായ്പകൾ കൂടുതലും സ്വത്തിനെതിരെയാണ് (കൊളാറ്ററൽ ആയി) നൽകുന്നത്. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ, പ്രോപ്പർട്ടി മൂല്യങ്ങൾ കുറയുകയും പുതിയ വായ്പകളുടെ വിപുലീകരണത്തെ തടയുകയും ചെയ്യുന്നു. എം‌എസ്‌എം‌ഇ തകരാറിലായാൽ വായ്പ തിരിച്ചടയ്ക്കുമെന്ന് ബാങ്കിന് ഉറപ്പുനൽകുന്നതിന് സർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരണ്ടിയിലൂടെ കഴിയണം. ക്രെഡിറ്റ് ഗ്യാരണ്ടികൾ ബജറ്റിലെ ഒരു വകുപ്പുതല ചെലവായി കാണിക്കുന്ന അവസ്ഥയിലേക്ക് സർക്കാരും മാറണം. രാജ്യത്ത് അനേകർക്ക് തൊഴിലും അന്നവും നൽകുന്ന എംഎസ്എംഇകളെ ചേർത്തുപിടിക്കേണ്ടത് സർക്കാരുകളുടെ കടമയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios