വിൽക്കുന്നത് മുലപ്പാൽ, ഒരുവർഷം കൊണ്ട് സമ്പാദിച്ചത് 14 ലക്ഷത്തിന് മീതെ; പ്രശംസയും വിമര്‍ശനവും അനവധി

“എനിക്ക് ആരോഗ്യമുള്ള ഒരു ഗർഭാശയവും, ധാരാളം പാലും ഉണ്ട്. ഞാൻ അത് ഉപയോഗിക്കുന്നു. അതിലെന്താണ് തെറ്റ്. ഇത് പൂർണ്ണമായും ഒരു ലാഭക്കച്ചവടമാണ് എന്ന് പറയാനും സാധിക്കില്ല"  യു‌എസിലെ ഫ്ലോറിഡയിൽ നിന്നുള്ള ജൂലി പറയുന്നു.

Mom sells breastmilk and earns $ 20,000

ഇന്ന് നമുക്ക് ആവശ്യമുള്ള ഒട്ടുമിക്ക സാധനങ്ങളും വിപണിയിൽ ലഭ്യമാണ്. ഒരുകാലത്ത് നമുക്ക് ഊഹിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങൾ വരെ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. ലോകത്തിന്റെ ഏത് കോണിലിരുന്നാലും ദിവസങ്ങൾക്കുള്ളിൽ അവ നമ്മുടെ വീട്ടുപടിക്കൽ എത്തുന്നു. ജൂലി ഡെന്നിസും അതുപോലെ ഒരു ഉത്പന്നവുമായാണ് വിപണിയിൽ എത്തിയത്. തന്റെ മുലപ്പാൽ ആവശ്യക്കാർക്ക് വിൽക്കാനുള്ള തീർത്തും വ്യത്യസ്തമായ ഒരു സംരംഭക ആശയമായിരുന്നു അത്. 2019 -ൽ ആരംഭിച്ച ഈ കച്ചവടത്തിൽ നിന്ന് 14 ലക്ഷത്തിന് മീതെ സമ്പാദിക്കാനായി എന്നവർ പറയുന്നു. 

ജൂലി ഇത് കൂടാതെ തന്റെ ഗർഭപാത്രം വാടകയ്ക്കും നൽകുന്നു. 2019 ഓഗസ്റ്റിൽ ഒരു ദമ്പതികൾക്ക് വേണ്ടി ജൂലി ഒരു കുഞ്ഞിന് ജന്മം നൽകുകയുണ്ടായി. കുഞ്ഞിന് ആറുമാസം പ്രായമായപ്പോൾ ജൂലി കുഞ്ഞിനെ ആ ദമ്പതികൾക്ക് കൈമാറി. പിന്നീട് മുലപ്പാലിന്റെ ആവശ്യകതയില്ലാതായപ്പോൾ, അവർ അത് വിൽക്കാൻ തീരുമാനിച്ചു. ഔൺസിന് 90 cents നാണ് ജൂലി പാൽ വിൽക്കുന്നത്. പാൽ ഉത്പാദിപ്പിക്കുന്നത് ഒരു മുഴുസമയ ജോലിയാണ് എന്നാണ് ഈ 32 -കാരി പറയുന്നത്. ജൂലിയുടെ ഉപഭോക്താക്കളിൽ അധികവും ഇതുപോലെ വാടകയ്ക്ക് ഗർഭപാത്രമെടുത്ത് കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന ദമ്പതികളാണ്. മുലയൂട്ടാൻ സാധിക്കാത്ത അമ്മമാരെ ലക്ഷ്യം വച്ചുള്ളതാണ് പ്രധാനമായും അവരുടെ ഈ കച്ചവടം. എന്നാൽ, ഇതിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ ഒരുപാട് അപമാനങ്ങളും, പരിഹാസവും താൻ അനുഭവിക്കുന്നുവെന്ന് അവർ പറയുന്നു.     

“എനിക്ക് ആരോഗ്യമുള്ള ഒരു ഗർഭാശയവും, ധാരാളം പാലും ഉണ്ട്. ഞാൻ അത് ഉപയോഗിക്കുന്നു. അതിലെന്താണ് തെറ്റ്. ഇത് പൂർണ്ണമായും ഒരു ലാഭക്കച്ചവടമാണ് എന്ന് പറയാനും സാധിക്കില്ല"  യു‌എസിലെ ഫ്ലോറിഡയിൽ നിന്നുള്ള ജൂലി പറയുന്നു. അതേസമയം തീർത്തും സൗജന്യമായി കിട്ടുന്ന ഒന്നിന് എന്തിനാണ് ഇങ്ങനെ വിലയിടുന്നതെന്ന് പലരും ചോദിക്കുന്നു. അതിന്റെ പേരിൽ ജൂലിയെ അപമാനിക്കുന്നവരും കുറവല്ല. എന്നാൽ, ഇത് വിചാരിക്കുന്നപോലെ എളുപ്പമുള്ള പണിയല്ലെന്നാണ് അവർ പറയുന്നത്.  ഒരുപാട് സമയം പാൽ എടുക്കാനായി താൻ ചെലവഴിക്കുന്നുവെന്നും, കുടുംബവുമായി ചെലവഴിക്കേണ്ട സമയമാണ് ഇതിനായി മാറ്റിവയ്ക്കുന്നതെന്നും അവർ പറഞ്ഞു.

Mom sells breastmilk and earns $ 20,000

അതുമാത്രവുമല്ല, ഓരോ ഉപയോഗത്തിന് ശേഷവും പമ്പിങ് യന്ത്രത്തിന്റെ ഭാഗങ്ങൾ വൃത്തിയാക്കാനും, പാൽ പ്ലാസ്റ്റിക് ബാഗുകളിൽ നിറക്കാനും, അണുവിമുക്തമാക്കാനും ഒരുപാട് സമയവും പണവും ചെലവഴിക്കേണ്ടി വരുന്നുവെന്നാണ് അവർ പറയുന്നത്. "ഒരിക്കലും കുഞ്ഞുങ്ങളുടെ ഭക്ഷണം കടകളിൽ സൗജന്യമായി ലഭിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നില്ല. പിന്നെന്തിനാണ് മുലപ്പാൽ സൗജന്യമായി ലഭിക്കുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാൻ ചെലവഴിക്കുന്ന സമയത്തിനും പണത്തിനും ഈ വേതനം കുറവാണ്" ജൂലി പറഞ്ഞു. ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ പമ്പിന്റെ ഭാഗങ്ങൾ മാറ്റി പുതിയത് വയ്ക്കണം, കൂടാതെ ബാഗുകളുടെ വില ഇതെല്ലാം കൈയിൽ നിന്നാണ് താൻ മുടക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.  

എല്ലാ മാസവും ജൂലി 443 ലിറ്റർ പാൽ എങ്കിലും ശേഖരിക്കും. പിന്നീട് ഫ്രീസറിൽ സൂക്ഷിക്കുന്ന പാൽ, ഐസ് ബോക്സിലാക്കി യുഎസ്സിൽ ഉടനീളം ആവശ്യക്കാർക്ക് അയച്ചു കൊടുക്കും. കച്ചവടത്തിനിടയിൽ പല പുരുഷന്മാരിൽ നിന്നും മോശം പ്രതികരണങ്ങൾ ലഭിക്കാറുണ്ടെന്നും ജൂലി പറഞ്ഞു. "പാൽ എന്റേതാണെന്ന് തെളിവ് കാണിക്കണമെന്ന് പറയുന്ന പുരുഷന്മാരുണ്ട്. അവർ സാധാരണയായി സ്വീകാര്യമല്ലാത്ത വീഡിയോകളോ ചിത്രങ്ങളോ കാണണമെന്ന് അഭ്യർത്ഥിക്കുന്നു. അത്തരക്കാരെ ഞാൻ ബ്ലോക്ക് ചെയ്യാറുണ്ട്'' അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വേനൽക്കാലത്താണ്, അവർ തന്റെ ഉൽപ്പന്നം ആദ്യമായി ഫേസ്ബുക്കിൽ പരസ്യം ചെയ്‍തത്. പരസ്യം കണ്ട് മുലപ്പാൽ കൊടുക്കാനില്ലാത്ത ഒരു കുടുംബം ജൂലിയെ ബന്ധപ്പെട്ടു. അങ്ങനെയാണ് ഈ കച്ചവടം ആരംഭിക്കുന്നത്. ഇന്ന് രാജ്യത്തുടനീളം അവർക്ക് ഉപയോക്താക്കളുണ്ട്.  

 

Latest Videos
Follow Us:
Download App:
  • android
  • ios