അവിശ്വസനീയം, പക്ഷേ സത്യം; ഒരു ബിഎംഡബ്ല്യൂ കാര്‍ റോബോട്ടായി മാറുന്നു!
ഇസ്താംബുള്‍: ഒറ്റ നോട്ടത്തില്‍ അതൊരു ബിഎംഡബ്ല്യു കാര്‍. ഒരു റിമോട്ട് കണ്‍ട്രോള്‍ അമര്‍ത്തുമ്പോള്‍ കാര്യം മാറും. കാറിന്റെ ഇരു ഡോറുകളും പുറത്തേക്ക് തുറന്നു വരും. അത് രണ്ടു കൈകളായി മാറും. പിന്നെ, കാറിന്റെ ഡിക്കി തനിയെ തുറക്കും. കാര്‍ നിലത്തു നിന്നും പതിയെ തല കുത്തനെ എണീറ്റു നില്‍ക്കും. ഇപ്പോള്‍ അതിനൊരു റോബോട്ട് ലുക്ക്. ഇനി അതിനു മുകളില്‍ തല പോലുള്ള ഒരു ഭാഗം ഉയര്‍ന്നു വരും. കൈകള്‍ ഇളകും. ഒരു ഭീമാകാരന്‍ റോബോട്ട് ഇപ്പോള്‍ നമുക്കു മുന്നില്‍.
ഇനി റിമോട്ട് കണ്‍ട്രോളില്‍ അടുത്ത ടച്ച്. മുകള്‍ വശത്തെ തല താഴേക്കു മറയും. ഡിക്കി അടയും. റോബോട്ട് പതിയെ നിലത്തേക്കു ഇറങ്ങി പഴയ കാറാവും. കൈകള്‍ ഡോറുകളായി അടയും. ഇപ്പോള്‍ അതൊരു കാര്‍ മാത്രം. അത് പതുക്കെ നീങ്ങി തുടങ്ങും.
വിശ്വാസം വരുന്നില്ല അല്ലേ, ഈ വീഡിയാ കാണൂ.
ഇനി കാര്യം പറയാം.
2007ല്‍ ഇറങ്ങിയ ട്രാന്‍സ് ഫോര്‍മര്‍ എന്ന സിനിമ കണ്ടിട്ടുണ്ടോ. ഏതു വാഹനത്തെയും റോബോട്ടുകളാക്കി മാറ്റുന്നതിനെ കുറിച്ചായിരുന്നു ആ ഹിറ്റ് സിനിമ. സിനിമയ്ക്ക് മാത്രം കഴിയുന്ന ഒരു ഭാവനയായി അതാഘോഷിക്കപ്പെട്ടു.
എന്നാല്‍, അവിടെ തീര്‍ന്നില്ല, തുര്‍ക്കിയിലെ ഒരു കമ്പനി ആ സിനിമാ ഭാവന യാഥാര്‍ത്ഥ്യമാക്കി. അതാണ് മുകളില്‍ നാം കണ്ടത്. ലെവിസ്റ്റണ്‍ എന്ന കമ്പനിയാണ് ഈ കാര്‍ റോബോട്ടിനു പിന്നില്‍ ലെവി ട്രോണ്‍ എന്നാണ് അവരീ യന്ത്രമനുഷ്യനിട്ട പേര്. നാല് ലെവിട്രോണുകള്‍ ഇതിനകം ഈ കമ്പനി നിര്‍മിച്ചിട്ടുണ്ട്.
അതിന്റെ മറ്റൊരു വീഡിയോ കൂടി കാണൂ.