ഐസിസ് ഭീകരര്‍ കഴുത്തില്‍ കത്തിപായിക്കുമ്പോള്‍ ആ വൃദ്ധവൈദികന്‍ എന്താവും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക?
'മറ്റുള്ളവരെ പരിഗണിക്കുക,
ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവരെ ചേര്‍ത്തു പിടിക്കുക..'
തന്റെ വൈദികജീവിതത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ച ഇടവക വിശ്വാസികളോട് ഫാദര്‍ ഴാക് ഹാമേല്‍ പറഞ്ഞത് ഇത്രമാത്രം ആയിരുന്നു.
ഫാദര്‍ ഹാമേലിന് വയസ് 86 ആയിരുന്നു. ഒരിക്കല്‍ അടുത്ത സുഹൃത്ത് ഫാദര്‍ ഫിലിപ് മാഹത് അദ്ദേഹത്തോട് ചോദിച്ചു: 'വയസ് 86 ആയില്ലേ അച്ചോ, ഇനി വിശ്രമിച്ചൂടെ?'
'ഒരു ദൈവസേവകന് വിരമിക്കലോ വിശ്രമമോ ഇല്ല, മരണം വരെ അയാള്‍ തിരക്കിയിലായിരിക്കും..' എന്നാണു ഫാദര്‍ ഹാമേല്‍ മറുപടി പറഞ്ഞത്.
ആ വാക്കുകള്‍ സത്യമായി.ജീവിതത്തിലെ അവസാന ദിവസവും ഫാദര്‍ ഹാമേല്‍ തിരക്കില്‍ ആയിരുന്നു.
ഇടവകയിലെ വികാരിപദവിയില്‍നിന്ന് വിരമിച്ചു 10 വര്‍ഷം ആയിട്ടും ചില ദിവസങ്ങളില്‍ അദ്ദേഹമാണ് പ്രഭാതകുര്‍ബാനക്ക് നേതൃത്വം നല്‍കിയിരുന്നത്. വടക്കന്‍ ഫ്രാന്‍സിലെ ആ ചെറിയ പള്ളിയില്‍ മിക്ക പ്രഭാതങ്ങളിലും 86 വയസുള്ള ആ വൃദ്ധപുരോഹിതന്‍ അള്‍ത്താരയില്‍ ക്രൂശിതരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥനാഭരിതന്‍ ആകുമ്പോള്‍ വിശ്വാസികള്‍ അദ്ദേഹത്തെ ആദരവോടെ നോക്കും.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പതിവുപോലെ ആ പ്രഭാത കുര്‍ബാനക്കിടയിലാണ് ആ വയോധികപുരോഹിതനെ ഐഎസ് ഭീകരര്‍ കഴുത്തുമുറിച്ചു കൊന്നത്.
ഒരാള്‍ ആ വൃദ്ധശരീരത്തില്‍ തിളങ്ങുന്ന കത്തിമുന പായിക്കുമ്പോള്‍ രണ്ടാമന്‍ അത് വിഡിയോയില്‍ ചിത്രീകരിച്ചു. പരിഭ്രാന്തരായ വിശ്വാസികള്‍ 'അരുതേ...' എന്ന് കരഞ്ഞു വിളിച്ചു.
മുപ്പതുവര്‍ഷമായി ദിവസവും വണങ്ങുന്ന ക്രൂശിതരൂപത്തിനു മുന്നില്‍ ഫാദര്‍ ഹാമേലിനെ മുട്ടുകുത്തി നിര്‍ത്തിയ ശേഷം വെറും 19 വയസുള്ള രണ്ടു കൗമാരക്കാര്‍ , ആദില്‍ കേര്‍മിഷേയും അബ്ദുല്‍ മാലിക്കും ആ പുരോഹിതന്റെ കഴുത്തറുത്തു.
ഒരാള്‍ ആ വൃദ്ധശരീരത്തില്‍ തിളങ്ങുന്ന കത്തിമുന പായിക്കുമ്പോള്‍ രണ്ടാമന്‍ അത് വിഡിയോയില്‍ ചിത്രീകരിച്ചു. പരിഭ്രാന്തരായ വിശ്വാസികള്‍ 'അരുതേ...' എന്ന് കരഞ്ഞു വിളിച്ചു.
പക്ഷെ ഫലം ഉണ്ടായില്ല....
ഫാദര്‍ ഴാക് ഹാമേലിനെ വധിച്ച ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരായ കൗമാരക്കാര്‍
ഒരു പൂവിറുക്കുന്നതുപോലെ അനായാസം ആ ഭീകരര്‍ ആ വൈദികന്റെ കഴുത്തു മുറിച്ചുമാറ്റി.... ചുണ്ടില്‍ വിശുദ്ധമായ ഒരു പ്രാര്‍ത്ഥനയോടെ ആ ശരീരം വാടി വീണു. അള്‍ത്താരക്കുള്ളില്‍ ചോരച്ചാലുകള്‍ പടര്‍ന്നു....
'അദ്ദേഹത്തെ അവര്‍ കൊന്നു. ഇത്തരം ആരുംകൊലകളെ പ്രതിരോധിക്കാന്‍ പ്രാര്‍ത്ഥനയും സാഹോദര്യവും അല്ലാതെ മറ്റൊന്നും ഞങ്ങളുടെ കൈകളില്‍ ഇല്ല...' ആര്‍ച്ച് ബിഷപ് ഡൊമിനിക് ലൈബ്രന്‍ പിന്നീട് പറഞ്ഞു.
കൊടുംക്രൂരതയുടെ ആ കത്തിവായ കഴുത്തിലേക്ക് ആഴ്ന്നു ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് ഫാദര്‍ ഹാമേല്‍ എന്താവും പ്രാര്‍ഥിട്ടുണ്ടാവുക...?
'ലോകം യുദ്ധത്തിലാണ്. പക്ഷെ അത് മതങ്ങള്‍ തമ്മിലുള്ള യുദ്ധം അല്ല. സ്വര്‍ഥതാല്പര്യങ്ങളുടെയും പണത്തിന്റെയും യുദ്ധമാണ്...' എന്നാണു മാര്‍പാപ്പ പ്രതികരിച്ചത്.
കൊടുംക്രൂരതയുടെ ആ കത്തിവായ കഴുത്തിലേക്ക് ആഴ്ന്നു ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് ഫാദര്‍ ഹാമേല്‍ എന്താവും പ്രാര്‍ഥിട്ടുണ്ടാവുക...?
കര്‍ത്താവിന്റെ ആ അന്ത്യവിലാപം പോലെ 'ഏലി ഏലി ലമ്മ ശബക്തനി' 'എന്റെ ദൈവമേ, എന്റെ ദൈവമേ, നീയെന്നെ കൈവെടിഞ്ഞത് എന്ത്?' എന്നാകുമോ?
അതോ, 'ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാല്‍ ഇവരോട് പൊറുക്കണമെ...' എന്നോ?