439 ജീവനുകളെ രക്ഷിച്ച പൈലറ്റിന് 2.9 കോടി സമ്മാനം
ഷാങ്ഹായ് രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടു വിമാനങ്ങൾ കൂട്ടിയിടിക്കുന്ന സാഹചര്യം വന്നു. ലാൻഡ് ചെയ്ത എയർബസ് എ320 വിമാനം റൺവേയിലൂടെ നീങ്ങുമ്പോൾ ഇതേ റൺവെ ക്രോസ് ചെയ്തു മറ്റൊരു വിമാനം കടന്നു വരികയായിരുന്നു. ഇതോടെ എയർബസ് എ320 പൈലറ്റ് ഹി ചാവോ തന്ത്രപരമായി വിമാനം ജംബ് ചെയ്ത് ടേക്ക് ഓഫ് ചെയ്തു. രക്ഷിക്കാനായത് രണ്ടു വിമാനങ്ങൾ, 439 ജീവനുകൾ.
ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം സംഭവത്തിന്റെ വിഡിയോ പുറത്തു വിട്ടിരുന്നു. മണിക്കൂറിൽ 240 കിലോമീറ്റര്‍ വേഗതയിലായിരുന്നു എയർബസ് എ320 റൺവെയിലൂടെ കുതിച്ചിരുന്നത്.