Asianet News MalayalamAsianet News Malayalam

കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിൽ എത്തി യുവാവ്, പൊലീസിന് വിവരം ലഭിച്ചു; പിന്നാലെ പരിശോധന, അറസ്റ്റ്

പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം പിന്തുടർന്ന് പിടി കൂടുകയായിരുന്നു

youth who came to alappuzha violation of the Kappa order was arrested
Author
First Published Jul 1, 2024, 10:33 PM IST

പൂച്ചാക്കൽ: കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിൽ എത്തിയ യുവാവിനെ പൂച്ചാക്കൽ പൊലീസ് പിടികൂടി. പെരുമ്പളം പഞ്ചായത്ത് 12 -ാം വാർഡിൽ പനയ്ക്കൽ വീട്ടിൽ ജെയിംസ് മകൻ ജാക്സൺ (25) ആണ് പിടിയിലായത്. പെരുമ്പളത്ത് ഇയാൾ വന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം പിന്തുടർന്ന് പിടി കൂടുകയായിരുന്നു. വധശ്രമം, വീടുകയറി അക്രമം, അടിപിടി തുടങ്ങി നിരവധി കേസ്സുകളിൽ ഇയാള്‍ പ്രതിയാണ്.

ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios