വീട്ടിലെ തൊഴുത്തിൽ ചാരായ വാറ്റ്, 10 ലിറ്റർ ചാരായവും വാഷുമായി മൺട്രോ തുരുത്തിൽ യുവാവ് അറസ്റ്റിൽ

മൺട്രോത്തുരുത്തിൽ പത്ത് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ.  വിനോദ് ഭവനത്തിൽ 48-കാരനായ വിനോദിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ തൊഴുത്തിലായിരുന്നു

youth was arrested in Munroe Island  with 10 liters of country liquor ppp

കൊല്ലം: മൺട്രോത്തുരുത്തിൽ പത്ത് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ.  വിനോദ് ഭവനത്തിൽ 48-കാരനായ വിനോദിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ തൊഴുത്തിലായിരുന്നു പത്ത് ലിറ്റർ ചാരായവും 50 ലിറ്റർ കോടയും സൂക്ഷിച്ചിരുന്നത്. മൺട്രോ തുരത്തിലെ ഒമ്പാതാം വാർഡിലും പ്രദേശത്തും വൽപ്പന നടത്തിയരുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു.  വിനോദിനെ അസി.  എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് ശിവറാമും പാർട്ടിയും ചേർന്നാണ് അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേസമയം, അഡീഷണൽ എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തുടനീളം വ്യാജ ലഹരിപദാർത്ഥങ്ങൾ കണ്ടെത്തുന്നതിലേക്കായി വ്യാപക പരിശോധന നടന്നുവരികയാണ്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളി ലാണ് പ്രധാനമായും പരിശോധന നടന്നത്. വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി കഞ്ചാവ് ഉൾപ്പെടെയുള്ള, നിരോധിത പുകയില ഉൽപ്പന്നങ്ങൾ വൻതോതിൽ കണ്ടെടുത്തു. വരും ദിവസങ്ങളിലും വ്യാപക പരിശോധന തുടരുമെന്ന് ഇഎൻ സുരേഷ്, അഡീഷ്യൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ് ) അറിയിച്ചു.

Read more: അയൽവാസിയെ വീട്ടിൽ വിളിച്ചുവരുത്തി വെട്ടുകത്തികൊണ്ട് വെട്ടി; പ്രതിക്ക് കഠിനതടവും പിഴയും

അതിനിടെ തൃശൂരിൽ 15 കാരിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് എക്സൈസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂർ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. കഴിഞ്ഞ രണ്ടിന് ആൺ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പിൽ കയറി മദ്യപിച്ചിരുന്നു. പിന്നീട് സ്നേഹതീരം ബീച്ചിൽ പൊലീസ് പരിശോധനയിൽ പിടിയിലാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഷാപ്പിൻ്റെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് എക്സൈസ് കടന്നത്. 

പെണ്‍കുട്ടി മദ്യപിച്ച സംഭവത്തിൽ മൂന്നാം തിയ്യതി ഷാപ്പ് മാനെജരെയും ആൺസുഹൃത്തിനെയും വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നന്ദിക്കര സ്വദേശി സുബ്രഹ്മണി, ഷാപ്പ് മാനെജർ ബിനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും റിമാന്റിലാവുകയും ചെയ്തു. തുടർന്ന് പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ലൈസൻസ് റദ്ദാക്കിയത്. അതേസമയം, ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 6 ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ വിശദീകരണം നൽകാനും എക്സൈസ് നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios