മീൻ പിടിക്കുന്നതിനിടയിൽ യുവാവ് വെള്ളക്കെട്ടിൽ വീണ് മരിച്ചു
ഉച്ചഭക്ഷണത്തിന് വീട്ടിലെത്താത്തതിനെ തുടർന്നു മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് ആന്‍ഡ്രൂസിനെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ കാണ്ടെത്തിയത്.
ഹരിപ്പാട്: ആറാട്ടുപുഴയില്‍ മീൻ പിടിക്കുന്നതിനിടയിൽ യുവാവ് വെള്ളക്കെട്ടിൽ വീണ് മരിച്ചു. കിഴക്കേക്കര ചക്കിലി കടവ് വേലശ്ശേരിമണ്ണേൽ ആൻഡ്രൂസ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മീൻ പിടിക്കാനായി വീടിന് സമീപത്തുള്ള വെള്ളക്കെട്ടിലേക്ക് പോയതാണ്.
ഉച്ചഭക്ഷണത്തിന് വീട്ടിലെത്താത്തതിനെ തുടർന്നു മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് ആന്‍ഡ്രൂസിനെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ കാണ്ടെത്തിയത്. തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥീരീകരിക്കുകയായിരുന്നു.