Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ബൈക്ക് മോഷ്ടിക്കാൻ കള്ളൻ കയറിയത് എസ്ഐയുടെ വീട്ടിൽ, പക്ഷേ എല്ലാം ഒരാൾ കണ്ടു, പിന്നാലെ പിടി വീണു

എസ്ഐ ജഹാംഗീർ തന്‍റെ അമ്മയുമായി അഞ്ചലിലെ ആശുപത്രിയിൽ പോയിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ടെന്ന് എസ്ഐ മനസിലാക്കിയത്.

youth arrested for stealing bike from police officers house in kollam
Author
First Published Jul 26, 2024, 2:46 AM IST | Last Updated Jul 26, 2024, 2:46 AM IST

കൊല്ലം: കൊല്ലം ചിതറയിൽ എസ്ഐയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കിളിമാനൂർ തട്ടത്തുമല സുജിൻ(27) ആണ് പിടിയിലായത്. നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവാണ് സുജിൻ. കൊല്ലം ചിതറയിൽ ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി രാത്രി 10 മണിയോടെയാണ് സംഭവം. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജഹാംഗീറിന്‍റെ കലയപുരത്തെ വീട്ടിൽ നിന്നാണ് ബൈക്ക് മോഷണം പോയത്.

എസ്ഐ ജഹാംഗീർ തന്‍റെ അമ്മയുമായി അഞ്ചലിലെ ആശുപത്രിയിൽ പോയിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ടെന്ന് മനസിലാക്കിയത്. പിന്നാലെ ചിതറ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷയിൽ എത്തിയ രണ്ട് പേരാണ് ബൈക്ക് മോഷ്ടിച്ചതെന്ന് കണ്ടെത്തി. സ്ഥിരം വാഹന മോഷ്ടാക്കളാണ് പ്രതികളെന്നും പൊലീസ് സ്ഥിരീകരിച്ചു. രഹസ്യ നീക്കങ്ങൾക്കൊടുവിലാണ് കിളിമാനൂരിന് സമീപത്തു നിന്ന് പ്രതികളിൽ ഒരാളായ സുജിനെ പിടികൂടിയത്.

സുജിൻ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിയിലായ സുജിനൊപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിക്കായി വ്യാപക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. എസ്ഐയുടെ വീടാണെന്ന് അറിഞ്ഞല്ല പ്രതികൾ ബൈക്ക് മോഷണത്തിന് എത്തിയതെന്നാണ് വിവരം.  മോഷ്ടിക്കുന്ന ബൈക്കുകൾ തമിഴ്നാട്ടിലെത്തിച്ച് പൊളിച്ച് വിൽക്കുന്നതായിരുന്നു പ്രതികളുടെ രീതി.

Read More : പോൺ വീഡിയോ പ്രചരിപ്പിച്ചു, പണി കിട്ടും; വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി 'ഡിജിറ്റൽ അറസ്റ്റ്'; 59.5 ലക്ഷം തട്ടി
 

Latest Videos
Follow Us:
Download App:
  • android
  • ios