Asianet News MalayalamAsianet News Malayalam

നിയമസഭ കാണാനെത്തി കാസർകോട്ടെ അമ്മമാർ, തിരികെ പോകുന്നത് വിമാനത്തിൽ; സന്തോഷം പങ്കിട്ട് സ്പീക്കർ

നിയമസഭാ നടപടികൾ നേരിട്ട് കാണാൻ കഴിഞ്ഞതിൽ അമ്മമാർ വളരെയധികം സന്തോഷം പ്രകടിപ്പിച്ചുവെന്നും സ്പീക്കർ അറിയിച്ചു.

women from kasaragod visits legislative assembly
Author
First Published Jun 26, 2024, 4:26 PM IST

തിരുവനന്തപുരം: കാസർകോട്ടെ തൊഴിലുറപ്പ് തൊഴിലെടുക്കുന്ന അമ്മമാർ ഇന്ന് നിയമസഭ കാണാനെത്തിയ സന്തോഷം പങ്കുവെച്ച് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. വേതനത്തിൽ നിന്നൊരു ഭാഗം  മാറ്റിവെച്ചാണ് യാത്ര നടത്തിയത്. നിയമസഭാ നടപടികൾ നേരിട്ട് കാണാൻ കഴിഞ്ഞതിൽ അമ്മമാർ വളരെയധികം സന്തോഷം പ്രകടിപ്പിച്ചുവെന്നും സ്പീക്കർ അറിയിച്ചു. തിരികെ പോകുന്നത് വിമാനമാർ​ഗമാണെന്നും ഇവർ അഖിയിച്ചു. ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ എന്നിവരോടൊപ്പമാണ് ഇവർ ചേംമ്പറിലെത്തി സൗഹൃദം പങ്കിട്ടത്. 

സ്പീക്കറുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് കാസറഗോഡ് ജില്ലയിലെ നീലേശ്വരത്ത് നിന്നുള്ള പ്രിയപ്പെട്ട അമ്മമാർ നിയമസഭ കാണാനെത്തി. തൊഴിലുറപ്പ് തൊഴിലെടുക്കുന്ന ഈ അമ്മമാർ, തങ്ങളുടെ ദൈനംദിന വേദനത്തിൽ നിന്നൊരു ഭാഗം മാറ്റിവെച്ചാണ് ഈ യാത്ര നടത്തിയത്. നിയമസഭാ നടപടികൾ നേരിട്ട് കാണാൻ കഴിഞ്ഞതിൽ അവർ വളരെയധികം സന്തോഷം പ്രകടിപ്പിച്ചു. തിരികെ പോകുന്നത് വിമാനമാർഗ്ഗമാണെന്ന് ഏറെ സന്തോഷത്തോടെയാണ് അവർ അറിയിച്ചത്.

Asianet News Live
 


 

Latest Videos
Follow Us:
Download App:
  • android
  • ios