ആശുപത്രിയിലേക്ക് പോകവേ ആരോഗ്യനില വഷളായി, മെഡിക്കൽ ടെക്‌നീഷ്യന്‍റെ പരിചരണത്തിൽ ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം

ആംബുലൻസ് തായൂർ എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളായി. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഗ്രെഷ്മയുടെ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതം അല്ലെന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ സജ്ജീകരണങ്ങൾ ഒരുക്കി.

woman condition worsened on the way to hospital emergency medical technician helped and woman gave birth in 108 ambulance

കാസർകോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായിരിക്കുകയാണ് കനിവ് 108 ആംബുലൻസ് ജീവനക്കാർ. കാസർകോട് വെള്ളരിക്കുണ്ട് രാജപുരം മാലക്കല്ല് സ്വദേശിനിയായ 35 കാരിയാണ് ആംബുലൻസിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്. 

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കാറിൽ ആശുപത്രിയിലേക്ക് തിരിച്ചു. യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം വെള്ളരികുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് പ്രജീഷ് ഇ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഗ്രെഷ്മ കെ.വി എന്നിവർ യുവതിക്ക് സമീപം എത്തി ഇവരെ ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് തിരിച്ചു. 

ആംബുലൻസ് തായൂർ എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഗ്രെഷ്മയുടെ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതം അല്ലെന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 10.41നു ഗ്രെഷ്മയുടെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് ഗ്രെഷ്മ അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് പ്രജീഷ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

വീട്ടിൽ പ്രസവിച്ച് അതിഥി തൊഴിലാളി; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios