തീരത്ത് പറക്കണത് കണ്ടാ! കൂയ്... ഓടിവായോ... മക്കളെ പെട്ടിയിൽ വാരിയിട്ട് കോരെടാ; പെടക്കണ മത്തി പഞ്ചവടി ബീച്ചിൽ
ട്ടകളുും പെട്ടികളുമായി എത്തിയ നിരവധി പേർ നിറയെ മത്തിയുമായാണ് മടങ്ങിയത്
തൃശൂർ: തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. തുടർച്ചയായ ദിവസങ്ങളിൽ തൃശൂരിന്‍റെ തീരപ്രദേശങ്ങളിൽ ചാളയും മത്തിയും കരയ്ക്കടിയുകയാണ്. എടക്കഴിയൂർ പഞ്ചവടി ബീച്ചിലാണ് ഇന്ന് മത്തികൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. മത്തിക്കൂട്ടം പറക്കുന്ന കാഴ്ചയാണ് തീരത്ത് കണ്ടത്. കുട്ടകളുും പെട്ടികളുമായി എത്തിയ നിരവധി പേർ നിറയെ മത്തിയുമായാണ് മടങ്ങിയത്. ഇതിന്‍റെ വീഡിയോ അടക്കം വൈറലായിട്ടുണ്ട്.
വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - കർണാടക തീരങ്ങളിൽ ഇന്ന് (17/11/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് തീരത്ത് ഇന്ന് (17/11/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
17/11/2024: ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം
17/11/2024: തെക്ക് കിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഭൂമധ്യരേഖയോട് അടുത്ത ഇന്ത്യൻ മഹാസമുദ്ര ഭാഗങ്ങൾ, തെക്കൻ ആൻഡമാൻ ദ്വീപ് അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ ,തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അറിയിപ്പിൽ പറയുന്നുണ്ട്.