ജാഗ്രത, പൊന്മുടിയില്‍ പുള്ളിപ്പുലിക്ക് പിന്നാലെ കാട്ടാനകളും; ചുരം റോഡില്‍ നിലയുറപ്പിച്ചത് രണ്ട് കാട്ടാനകള്‍

ഇന്ന് വൈകീട്ടോടെയാണ് രണ്ട് കാട്ടാനകള്‍ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള ചുരം റോഡിലെ നാലാം വളവിൽ നിലയുറപ്പിച്ചത്.

wild elephant in thiruvananthapuram ponmudi road nbu

തിരുവനന്തപുരം: തിരുവനന്തപുരം പൊന്മുടിയിൽ കാട്ടാനയിറങ്ങി. പൊന്മുടി വളവിലാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് രണ്ട് കാട്ടാനകളിറങ്ങിയത്. റോഡിന് വശത്തായി വനത്തിനകത്ത് കാട്ടാനകള്‍ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയായിരുന്നു. റോഡിലേക്ക് ഇറങ്ങി വരാതിരിക്കാൻ വനം വകുപ്പ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്ന് വൈകീട്ടോടെയാണ് രണ്ട് കാട്ടാനകള്‍ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള ചുരം റോഡിലെ നാലാം വളവിൽ നിലയുറപ്പിച്ചത്. ഇതുവഴി വരികയായിരുന്ന സഞ്ചാരികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വനം വകുപ്പിനെ വിവരമറിയിച്ചു. വനം വകുപ്പെത്തി ആനകളെ കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമിച്ചെങ്കിലും റോഡിന് വശത്തായി വനത്തിനകത്ത് ഇപ്പോഴും ആനകൾ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. നിലവിൽ പൊന്മുടിയിൽ സഞ്ചാരികൾ കുറവാണ്. എങ്കിലും ആനകൾ റോഡിലേക്ക് ഇറങ്ങാതിരിക്കാനായി വനം വകുപ്പ് പട്ടയുൾപ്പെടെ നൽകിയിട്ടുണ്ട്. വനത്തിനുള്ളിലെ ചൂട് കാരണമാണ് കാട്ടാനകൾ കാട്ടിൽ നിന്നും ഇറങ്ങി വരുന്നതെന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios