പ്രധാന പൈപ്പ്‌ ലൈനില്‍ ചോർച്ച; തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്

ഓഗസ്റ്റ് 16ന് രാത്രി 10 മണി മുതല്‍ ഓഗസ്റ്റ് 17 വൈകുന്നേരം എട്ട് മണി വരെ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്നാണ് ജല അതോറിറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്.

water supply will be interrupted at various places in Thiruvananthapuram city

തിരുവനന്തപുരം: പേരൂര്‍ക്കടയിൽ നിന്ന് തിരുവനന്തപുരം നഗരത്തിൽ ശുദ്ധജല വിതരണം നടത്തുന്ന, കേരള വാട്ടർ അതോറിറ്റിയുടെ  പ്രധാന പൈപ്പ്‌ ലൈനില്‍ അമ്പലമുക്ക്‌ ജംഗ്ഷനു സമീപം രൂപപ്പെട്ട ചോര്‍ച്ച പരിഹരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ തലസ്ഥാന നഗരത്തിലെ വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുകയെന്ന് വാട്ടർ അതോറിറ്റി നോ‍ർത്ത് സബ്‌ ഡിവിഷന്‍ അറിയിച്ചിട്ടുണ്ട്.

പേരൂര്‍ക്കട, ഊളംപാറ, കുടപ്പനക്കുന്ന്‌, അമ്പലമുക്ക്‌, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം , നാലാഞ്ചിറ, ഉള്ളൂര്‍, ജവഹര്‍ നഗര്‍, വെള്ളയമ്പലം, കവടിയാര്‍, കുറവന്‍കോണം, നന്തൻകോട്‌, പട്ടം, പ്ലാമൂട്‌, മുറിഞ്ഞപാലം, ​ഗൗരീശപട്ടം, മെഡിക്കല്‍ കോളേജ്‌, കുമാരപുരം എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 16ന് രാത്രി 10 മണി മുതല്‍ ഓഗസ്റ്റ് 17 വൈകുന്നേരം എട്ട് മണി വരെ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്നാണ് വാട്ടർ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. ഈ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന്‌ വാട്ടര്‍ അതോറിറ്റി നോര്‍ത്ത്‌ സബ്‌ ഡിവിഷന്‍ അസി. എക്സി. എൻജിനീയർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios