Asianet News MalayalamAsianet News Malayalam

പരിചയക്കാരുടെ വാഹനങ്ങൾ എടുത്ത് മറിച്ചു വിൽക്കുന്നയാള്‍ പിടിയില്‍

 ജനുവരി ആയിട്ടും വാഹനം കിട്ടാതെ വന്നപ്പോൾ ഉടമകൾ മാന്നാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 
 

vehicle fraud arrested in alappuzha
Author
Alappuzha, First Published Feb 7, 2022, 7:29 PM IST

മാന്നാർ: കല്യാണം, ആശുപത്രി, തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞു കൊണ്ട് പരിചയക്കാരുടെ വാഹനങ്ങൾ എടുക്കുകയും അവ മറിച്ചു വിൽക്കുകയും ചെയ്തയാളിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയിൽ ചിറമേൽ മഹേഷ്‌ (35)ആണ് അറസ്റ്റിലായത്. 

എണ്ണക്കാട് സ്വദേശികളായ ആൻസി കമലേഷ്, സൗമ്യ കൃഷ്ണൻ, തഴക്കര സ്വദേശിയായ മനു മാത്യു എന്നിവരുടെ രണ്ട് സ്വിഫ്റ്റ് കാർ, ഒരു എർട്ടിഗ കാർ, അങ്ങനെ മൂന്ന് വാഹനങ്ങൾ 2021 ഓഗസ്റ്റ്, നവംബർ മാസങ്ങളിലായി പല ആവശ്യങ്ങൾ പറഞ്ഞു മഹേഷ്‌ എടുത്തു കൊണ്ട് പോകുകയും എന്നാൽ അവ തിരിച്ചു കൊടുക്കാതിരുന്നപ്പോൾ പല തവണ അന്വേഷിച്ചപ്പോളും വാഹനം ഉടൻ തന്നെ തിരിച്ചു നൽകാം എന്ന മറുപടി ആണ് ലഭിച്ചിരുന്നത്. എന്നാൽ ജനുവരി ആയിട്ടും വാഹനം കിട്ടാതെ വന്നപ്പോൾ ഉടമകൾ മാന്നാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 

തുടർന്ന് സ്റ്റേഷനിലെത്തി ജനുവരി 31ന് വാഹനങ്ങൾ തിരിച്ചു കൊടുക്കാം എന്നുള്ള ഒരു കരാർ ഉടമ്പടി വെച്ച് പോകുകയും ചെയ്തു. ജനുവരി 31നും വാഹനങ്ങൾ കിട്ടാതെ വന്നപ്പോൾ ഉടമകൾ വീണ്ടും പോലീസ് സ്റ്റേഷനിൽ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് വാഹനങ്ങൾ തമിഴ്നാട് കമ്പംമേട്ട് എന്ന സ്ഥലത്ത് വില്പന നടത്തിയതായി അറിയുന്നത്. തുടർന്ന് മഹേഷിനെ പോലീസ് കമ്പംമെട്ട് നിന്ന് അറസ്റ്റ് ചെയ്യുകയും മൂന്ന് വാഹനങ്ങളിൽ ഒരെണ്ണം അവിടെ നിന്ന് കണ്ടെത്തുകയും ചെയ്തു. 

മറ്റ് രണ്ട് വാഹനങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മാന്നാർ പോലിസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ. ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അംഗതൻ, ശ്രീകുമാർ, അഡിഷണൽ എസ്‌ഐ ബിന്ദു, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവ്, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios