Asianet News MalayalamAsianet News Malayalam

പുലർച്ചെ ഒന്നിന് ഭണ്ഡാരം കുത്തിത്തുറന്നത് വാവ അനിലോ? ഉത്രാളിക്കാവിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശിയായ വാവ അനിൽ ആണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.

uthralikavu temple theft cctv visuals  investigation on vava anil
Author
First Published Sep 6, 2024, 1:09 PM IST | Last Updated Sep 6, 2024, 1:09 PM IST

തൃശൂര്‍: പ്രശസ്തമായ  ഉത്രാളിക്കാവ് ക്ഷേത്രത്തിലെ മോഷണത്തിന്റെ നിർണായക തെളിവുകൾ പൊലീസിന്. മോഷ്ടാവിന്റേതെന്ന് കരുതുന്ന ചിത്രങ്ങളും ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളുമാണ് പുറത്ത് വന്നിട്ടുള്ളത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് നക്ഷത്രത്തിൽ മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്.

കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശിയായ വാവ അനിൽ ആണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. ഗുരുതി തറയ്ക്ക് മുൻപിലുള്ള ഭണ്ഡാരം തകർത്താണ് പണം കവർന്നത്. ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ക്ഷേത്രത്തിനു പുറകുവശത്തുള്ള റെയിൽപാത വഴിയാണ് മോഷ്ടാവ് എത്തിയിട്ടുള്ളത് എന്നാണ് സൂചന.

സൽവാ‍‍ർ വേണ്ട, സാരിയുടുത്താൽ മതി; കസിന്റെ ഭാര്യയെ ഉപദേശിച്ച് യുവാവ്, കുടുംബാം​​ഗങ്ങൾ തമ്മിൽത്തല്ലി; പരാതി

അമ്പമ്പോ! വെറും 14 ബസ് സർവീസ് നടത്തി ഇത്ര വലിയ വരുമാനമോ...; മന്ത്രിയുടെ 'പൊടിക്കൈ' കൊള്ളാം, ഇത് വമ്പൻ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios