Asianet News MalayalamAsianet News Malayalam

ക്യാമറ, ഫാസ്റ്റ് ചാര്‍ജിംഗ്, മിലിട്ടറി സുരക്ഷ; മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി, വിലയും ഫീച്ചറുകളും

32 എംപി ഫ്രണ്ട് ക്യാമറയാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി മോട്ടോറോള എഡ്‌ജ് 50 നിയോയിലുള്ളത്

Motorola Edge 50 Neo smartphone released in India here is the price and specs
Author
First Published Sep 16, 2024, 1:52 PM IST | Last Updated Sep 16, 2024, 1:56 PM IST

ദില്ലി: മോട്ടോറോള എഡ്‌ജ് സിരീസിലെ പുതിയ സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഡൈമന്‍സിറ്റി 7300 സോക് പ്രൊസസറോടെ മോട്ടോ എഡ്‌ജ് 50 നിയോയാണ് ഇറങ്ങിയിരിക്കുന്നത്. 50 മെഗാപിക്‌സല്‍ ക്യാമറ, 68 വാട്ട്‌സ് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഈ സ്‌മാര്‍ട്ട്ഫോണിനുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമിയായ ഈ ഫോണില്‍ ബാറ്ററി കപ്പാസിറ്റി കുറച്ചെങ്കിലും വയര്‍ലെസ് ചാര്‍ജര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

6.4 ഇഞ്ച് വലിപ്പം വരുന്ന 1.5k പിഒഎല്‍ഇഡി 120Hz ഡിസ്പ്ലെയാണ് മോട്ടോറോള എഡ്‌ജ് 50 നിയോയുടെ സ്ക്രീന്‍. ഗോറില്ല ഗ്ലാസ് 3 സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു. മീഡിയടെക് ഡൈമന്‍സിറ്റി 7300 സോക് പ്രൊസസറാണ് കരുത്ത്. ആന്‍ഡ്രോയ് 14 ഒഎസില്‍ ഹലോ യുഐയാണ് ഫോണിലുള്ളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഫീച്ചറോടെ സോണിയുടെ 50 എംപി പ്രൈമറി ക്യാമറ, 13 എംപി അള്‍ട്രാ-വൈഡ്/മാക്രോ ക്യാമറ, 3എക്സ് ഒപ്റ്റിക്കല്‍ സൂമോടെ 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ ഫോണിന്‍റെ പിന്‍ഭാഗത്ത് വരുന്നു. 32 എംപിയുടെ ഫ്രണ്ട് ക്യാമറയാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി മോട്ടോറോള എഡ്‌ജ് 50 നിയോയിലുള്ളത്. 4,310 എംഎഎച്ച് ബാറ്ററിക്കൊപ്പം വരുന്നത് 68 വാട്ട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറും 15 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജറും മറ്റ് പ്രത്യേകതകള്‍. ഐപി68, MIL-STD 810H എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. ടൈപ്പ് സി-പോര്‍ട്ട്, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സ്‌കാനര്‍, ഡോള്‍ബി അറ്റ്‌മോസ് ഇരട്ട സ്‌പീക്കര്‍, എന്‍എഫ്‌സി എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. 

8 ജിബി റാമും 256 ജിബി ഇന്‍റണല്‍ സ്റ്റോറേജും വരുന്ന മോഡലിന് 23,999 രൂപയാണ് വില. 12ജിബി + 512 ജിബി വേരിയന്‍റുമുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ് കാര്‍ഡുകളില്‍ 1,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. നാല് നിറങ്ങളിലാണ് മോട്ടോറോള എഡ്‌ജ് 50 നിയോ ലഭ്യമാവുക. ഇന്ന് സെപ്റ്റംബര്‍ 16ന് വൈകിട്ട് ഏഴ് മണിക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ പ്രത്യേക വില്‍പന നടക്കും. അഞ്ച് വര്‍ഷം നീണ്ട ആന്‍ഡ്രോയ്‌ഡ് ഒഎസ് അപ്‌ഡേറ്റ് മോട്ടോറോള എഡ്‌ജ് 50 നിയോ വാഗ്ദാനം ചെയ്യുന്നു. ഈ പ്രൈസ് സെഗ്‌മെന്‍റില്‍ ലവരുന്ന ഏറ്റവും വലിയ ഒഎസ് അപ്‌ഡേറ്റ് പോളിസിയാണിത്. 

Read more: ഹോം സ്ക്രീന്‍ തകര്‍ക്കും, കണ്‍ട്രോള്‍ സെന്‍റര്‍ കസ്റ്റമൈസേഷനും; ഫോട്ടോ ആപ്പിലും വന്‍ അപ്‌ഡേറ്റുമായി ഐഒഎസ് 18

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios