മലപ്പുറം ആനക്കല്ലിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം; സംഭവത്തെ തുടർന്ന് പ്രദേശവാസികളെ സ്കൂളിലേക്ക് മാറ്റി

മലപ്പുറം ആനക്കല്ലിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം. ഇതേതുടർന്ന് പ്രദേശവാസികളെ ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു

 unusual  Loud soundfrom underground again in Malappuram anakkallu;  local residents were shifted to the school as a precautionary measure

മലപ്പുറം: മലപ്പുറം പോത്തുകല്ലിലെ ആനക്കല്ലിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം. ഇതേതുടർന്ന് പ്രദേശവാസികളെ ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികൾ മലപ്പുറം ജില്ലാ കളക്ടർ ആർ വിനോദിന് നിവേദനം നൽകി.

തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധസംഘം സ്ഥലത്തെത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകി. ദിവസങ്ങള്‍ക്ക് മുമ്പും പോത്ത്കല്ലിൽ ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേട്ടിരുന്നു. പരിശോധനയിൽ വീടുകള്‍ക്ക് വിള്ളലും സംഭവിച്ചിരുന്നു.

മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം, പരിശോധനയിൽ വീടുകൾക്ക് വിള്ളൽ, ഇന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധന

കോഴിക്കോട് ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

നെയ്യാറ്റിൻകര കോടതിയുടെ മൂന്നാ നിലയിൽ നിന്ന് പോക്സോ കേസ് പ്രതി താഴേക്ക് ചാടി; ഗുരുതര പരിക്ക്

 

Latest Videos
Follow Us:
Download App:
  • android
  • ios