മദ്യപിച്ച് ബഹളം, യാത്രക്കാരനെ സഹയാത്രികർ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു; പ്രതികാരമായി കല്ലേറ്, ഒരാൾക്ക് പരിക്ക്

ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനെ കൂടെയുള്ളവർ പുറത്തിറക്കി വിടുകയായിരുന്നു.  ഇതിന്‍റെ ദേഷ്യത്തിൽ  പുറത്തിറങ്ങിയ യുവാവ് പുറകിലെ ജനറൽ കമ്പാർട്ട്മെന്‍റിനുനേരെ കല്ലെറിഞ്ഞിട്ട് ഓടി രക്ഷപ്പെട്ടു.

Passenger Injured After Man Throws Stone at train in kanhangad railway station

കാഞ്ഞങ്ങാട്: മദ്യപിച്ച് ട്രെയിനിൽ ബഹളം വെച്ച യാത്രക്കാരനെ ഇറക്കിവിട്ട് സഹയാത്രികർ. പുറത്തിറക്കിവിട്ട ദേഷ്യത്തിൽ ട്രെയിനുള്ളിലേക്ക് കല്ലെടുത്തെറിഞ്ഞ് യുവാവ്. കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ  മംഗലാപുരത്തുനിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിൻ കാഞ്ഞങ്ങാട്  റെയിൽവേ സ്റ്റേഷനി എത്തിയപ്പോഴാണ് സംഭവം.

ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനെ കൂടെയുള്ളവർ പുറത്തിറക്കി വിടുകയായിരുന്നു.  ഇതിന്‍റെ ദേഷ്യത്തിൽ  പുറത്തിറങ്ങിയ യുവാവ് പുറകിലെ ജനറൽ കമ്പാർട്ട്മെന്‍റിനുനേരെ കല്ലെറിഞ്ഞിട്ട് ഓടി രക്ഷപ്പെട്ടു. കല്ലേറിൽ ട്രെയിന് ഉള്ളിലുണ്ടായിരുന്ന ഒരു യാത്രക്കാരന് തലക്ക് പരിക്കേറ്റു. കൊല്ലം, ശക്തികുളങ്ങരയിലെ മുരളിഎന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലെറിഞ്ഞയാൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

അതിനിടെ കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി. ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഇന്ന് ഉച്ചക്ക് 2.40 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിനിന്‍റെ ചില്ല് പൊട്ടിയിട്ടുണ്ട്.  ആർക്കും  പരിക്കുള്ളതായി വിവരമില്ല. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. 

Read More : താമരശ്ശേരിയിൽ വീട്ടിലെ അടുക്കളയിൽ നിന്നും കുക്കറെടുത്ത വീട്ടമ്മ ഞെട്ടി, ഉള്ളിൽ മൂർഖൻ പാമ്പ്; തലനാരിഴക്ക് രക്ഷ! 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios