Asianet News MalayalamAsianet News Malayalam

കളക്ടറുടെ നിർദ്ദേശം കാറ്റിൽ പറത്തി ട്യൂഷൻ ക്ലാസ്, മൈലപ്രയിൽ ട്യൂഷൻ സെന്ററിലേക്ക് കെ എസ് യു പ്രതിഷേധം

പത്തനംതിട്ട മൈലപ്രയിലാണ് സംഭവം. എന്നാൽ ട്യൂഷൻ എടുത്തിട്ടില്ല എന്ന് അധ്യാപകൻ വിശദമാക്കുന്നത്.

tuition class in Pathanamthitta avoiding collectors direction KSU protest
Author
First Published Jun 27, 2024, 8:36 AM IST

പത്തനംതിട്ട: ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് പത്തനംതിട്ട ജില്ലാ കളക്ടർ അവധി അറിയിപ്പ് നൽകിയത്. ചില ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം ശ്രദ്ധയിൽപെട്ടതോടെയായിരുന്നു കളക്ടറുടെ ഈ മുന്നറിയിപ്പ്. നിർദേശം ലംഘിച്ചാൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടി ഉണ്ടാകും എന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. കളക്ടറുടെ കർശന നിർദേശം മറികടന്ന് തുറന്ന ട്യൂഷൻ സെന്ററിലേക്ക് കെഎസ്യു പ്രവർത്തകർ പ്രതിഷേധവുമായി എത്തി. പത്തനംതിട്ട മൈലപ്രയിലാണ് സംഭവം. എന്നാൽ ട്യൂഷൻ എടുത്തിട്ടില്ല എന്ന് അധ്യാപകൻ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios