'റോഡിലേക്ക് പാഞ്ഞെത്തി, കാർ കൊമ്പുകൊണ്ട് കോർത്തു', കലിപ്പിലായ കബാലിയെ പ്രകോപിപ്പിച്ച് യുവാവ്
ആന റോഡിനു തടസമായി നിൽക്കുന്നത് കണ്ട് വിനോദസഞ്ചാരിയായ യുവാവ് കബാലിക്ക് അടുത്തെത്തുകയും പ്രകോപനപരമായ രീതിയിൽ പെരുമാറുകയും ചെയ്തത്.
ആനമല: ആനമല അന്തർ സംസ്ഥാന പാതയിൽ കാട്ടാനക്ക് മുൻപിൽ യുവാവിന്റെ പരാക്രമം. ഞായറാഴ്ച വൈകുന്നേരം അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അമ്പലപ്പാറ ഗേറ്റിന് സമീപം വെച്ചായിരുന്നു സംഭവം. അമ്പലപ്പാറ കഴിഞ്ഞു പെൻസ്റ്റോക്കിന് മുൻപ് കാടിനകത്ത് നിന്നും കബാലി വാഹനങ്ങൾക്ക് മുമ്പിലേക്ക് ഇറങ്ങി വരികയായിരുന്നു. പ്രകോപിതനായ ആന റോഡിൽ കിടന്ന കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ആന റോഡിനു തടസമായി നിൽക്കുന്നത് കണ്ട് വിനോദസഞ്ചാരിയായ യുവാവ് കബാലിക്ക് അടുത്തെത്തുകയും പ്രകോപനപരമായ രീതിയിൽ പെരുമാറുകയും ചെയ്തത്.
കബാലി യുവാവിന് നേരെ തിരഞ്ഞതോടെ റോഡിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഫോൺ മുഴക്കുകയായിരുന്നു. ഇതോടെയാണ് ആന കാടു കയറിയത് സെപ്തംബര്‍ ആദ്യ വാരത്തില്‍ തമിഴ്നാട് മുതുമലയിൽ റോഡരികിൽ വച്ച് കാട്ടാനയെ ശല്യം ചെയ്തതിന് രണ്ട് മലയാളി യുവാക്കൾക്ക് 10,000 രൂപ പിഴ ചുമത്തിയിരുന്നു. ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കളിൽ ഒരാൾ ബൈക്കിൽ നിന്നിറങ്ങി ആനയുടെ ഫോട്ടോയെടുക്കാൻ തുടങ്ങിയതിന് പിന്നാലെയായിരുന്നു കാട്ടാനയെ ശല്യം ചെയ്തത്. ബഹളംവച്ചും മറ്റും ആനയുടെ ശ്രദ്ധ ആകർഷിക്കാൻ യുവാവ് ശ്രമിക്കുകയായിരുന്നു. ഇടയ്ക്കിടെ യുവാവിന് നേരെ ആന തിരിഞ്ഞെങ്കിലും ഇത്തിരി മുന്നോട്ടാഞ്ഞതോടെയാണ് യുവാവ് അൽപമൊന്ന് പിന്മാറിയത്. പിന്നീട് എതിർ വശത്തേക്ക് ഓടി മാറി വീണ്ടും ആനയുടെ ദൃശ്യങ്ങൾ പകർത്താനും ശല്യം ചെയ്യുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ദൃശ്യം പകർത്തുന്നതിനിടെ ആന യുവാവിന് നേരെ തിരിയുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ഇതുവഴി വന്ന യാത്രക്കാർ ഈ ദൃശ്യങ്ങൾ പകർത്തി വനംവകുപ്പി പരാതി നൽകുകയായിരുന്നു. ഇതോടെയാണ് യുവാക്കള്‍ക്ക് പിഴയിട്ടത്.
ഓഗസ്റ്റ് മാസത്തില്‍ അട്ടപ്പാടിയില്‍ റോഡിലെ കാറിന് നേരെ ഒറ്റയാന്റെ ആക്രമണമുണ്ടായിരുന്നു. വയോധികയും, രണ്ട് കുട്ടികളടക്കമുള്ള അഞ്ച് പേര്‍ തലനാരിഴക്ക് രക്ഷപ്പെട്ടത്. പരപ്പൻത്തറയിൽ നിന്ന് ചീരക്കടവിലേക്ക് പോയ കുടുംബത്തിന് നേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. 80 വയസുള്ള വയോധിക മയിലാത്തയും പേരക്കുട്ടികളും, ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ മൂന്ന് തവണയാണ് കാട്ടാന കൊമ്പിൽ കോർത്ത് ഉയർത്തിയത്.
കാർ കൊമ്പിൽ കോർത്ത് ഉയർത്തി ഒറ്റയാൻ; ബോണറ്റ് തകര്‍ത്തു, നടുക്കം മാറാതെ മയിലാത്തയും പേരക്കുട്ടികളും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം