മൂന്നാറിൽ ജനത്തെ വിറപ്പിച്ച കടുവ ഇനി പെരിയാ‍ർ കടുവ സങ്കേതത്തിൽ,നിരീക്ഷിക്കാൻ റേഡിയോ കോള‍ർ

ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ ആണ് റേഡിയോ കോളർ ഘടിപ്പിച്ചത്

The tiger that shook people in Munnar is now in Periyar Tiger Sanctuary


ഇടുക്കി : മൂന്നാറിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വനം വകുപ്പിന്റെ കെണിയിൽ ആയ കടുവയെ കാട്ടിൽ തുറന്നു വിട്ടു . പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് തുറന്നു വിട്ടത്. ഇന്ന് പുലർച്ചയോടെ മൂന്നാറിൽ നിന്നും കടുവയെ പെരിയാർ കടുവാ സങ്കേതത്തിൽ എത്തിക്കുകയായിരുന്നു.ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്.

വനംവകുപ്പിന്‍റെ കൂട്ടിലായ കടുവയെ വിദ്ഗധ പരിശോധന നടത്തിയിരുന്നു . ഇടത് കണ്ണിന് തിമിരം ബാധിച്ചതായി അന്ന് കണ്ടെത്തി . സ്വാഭാവിക ഇരതേടൽ നടക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും വലത് കണ്ണിന് കാഴ്ച ഉള്ളതിനാൽ പ്രശ്നം ഉണ്ടാകില്ലെന്ന് വിലയിരുത്തിയാണ് കടുവയെ പെരിയാര്‍ കടുവ സങ്കേതത്തിൽ തുറന്നുവിട്ടത്
 

Latest Videos
Follow Us:
Download App:
  • android
  • ios