സ്ത്രീകളെ ആക്രമിച്ച കേസിൽ അറസ്റ്റിലായി; നെഞ്ചുവേദനയുമായി ആശുപത്രിയിലേക്ക്, കെട്ടിടത്തിന് മുകളിൽ കയറി പരാക്രമം
വൈദ്യ പരിശോധനയ്ക്കായി ഇയാളെ ഹാജരാക്കുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് കെട്ടിടത്തിന് മുകളിൽ കയറുകയായിരുന്നു. തന്റെ പേരിലുള്ള പരാതി വ്യാജമാണെന്നായിരുന്നു ഇയാളുടെ ആരോപണം. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് ഇയാളെ താഴേക്ക് ഇറക്കിയത്.
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി പ്രതിയുടെ പരാക്രമം. അയൽവാസികളായ രണ്ടു സ്ത്രീകളെ മർദ്ദിച്ചെന്ന കേസിലാണ് പൊൻകുന്നം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതോടെ പ്രതി ജ്യോതിഷ് കുമാർ നെഞ്ചുവേദന അഭിനയിക്കുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രതിയെ എത്തിച്ചു. ഇതിനിടെ വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് പ്രതി കെട്ടിടത്തിന് മുകളിൽ കയറുകയായിരുന്നു. തന്റെ പേരിലുള്ള പരാതി വ്യാജമാണെന്നായിരുന്നു ഇയാളുടെ ആരോപണം. കെട്ടിടത്തിന് മുകളിൽ നിന്ന് ഇയാൾ ഭീഷണി മുഴക്കിയതോടെ പൊലീസ് ഫയർഫോഴ്സിനെ വിളിച്ചു. പിന്നീട് ഫയർഫോഴ്സെത്തിയാണ് ഇയാളെ താഴെ ഇറക്കിയത്.
ആലുവയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
https://www.youtube.com/watch?v=Ko18SgceYX8