ഐജിയുടെ ചെരിപ്പ് മോഷണം പോയി; തൊണ്ടിമുതല്‍ കിട്ടി, പിടി തരാതെ 'മോഷ്ടാവ്'
ചെരിപ്പ് കാണാതെ അന്വേഷിച്ച ഐജി വിഷയം സി ഐ മനോജ് മാത്യുവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ക്ഷേത്രത്തിലും പരിസരത്തും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തൊണ്ടിമുതലും കള്ളനേയും കണ്ടെത്തിയത്.
ശബരിമല സന്ദര്‍ശനത്തിനെത്തിയ ഐ ജി പി വിജയന്‍റെ ചെരിപ്പ് മോഷണം പോയി. സിസിടിവിയുടെ സഹായത്തോടെ കള്ളനെ കണ്ടെത്തി പൊലീസ്. ശബരിമല സന്ദര്‍ശനത്തിന് പോകുന്ന വഴിയില്‍ എരുമേലി വലിയമ്പലത്തില്‍ കയറിയപ്പോഴാണ് ഐജിയുടെ ചെരിപ്പ് കാണാതായത്.
നടപ്പന്തലില്‍ അഴിച്ച് വച്ച ചെരിപ്പാണ് കാണാതായത്. ചെരിപ്പ് കാണാതെ അന്വേഷിച്ച ഐജി വിഷയം സി ഐ മനോജ് മാത്യുവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ക്ഷേത്രത്തിലും പരിസരത്തും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തൊണ്ടിമുതലും കള്ളനേയും കണ്ടെത്തിയത്.
നടപ്പന്തലിലെത്തിയ തെരുവുനായ ആയിരുന്നു ഐജിയുടെ ചെരിപ്പ് മോഷ്ടിച്ചത്. ചെരുപ്പ് ഗോപുരത്തിന്‍റെ സമീപത്തുള്ള മൈതാനത്ത് നിന്ന് ഉപേക്ഷിച്ച നിലയില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാണാനും സാധിച്ചു. എന്നാല്‍ ചെരിപ്പ് മോഷ്ടാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. ആധുനിക സജ്ജീകരങ്ങളോട് കൂടിയ 36ഓളം സിസിടിവികളാണ് എരുമേലിയില്‍ സ്ഥാപിച്ചിട്ടുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona