തലമുറകളുടെ ഓർമ്മകൾ ബാക്കി, സ്പെൻസർ സൂപ്പർമാർക്കറ്റ് ഇനിയില്ല, തൊഴിലില്ലാതായത് 110 ജീവനക്കാർക്ക്
സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി ഗോയങ്ക ഗ്രൂപ്പ് സ്ഥാപനം പൂട്ടിയതോടെ 110 ജീവനക്കാരാണ് പ്രതിസന്ധിയിലായത്.
തിരുവനന്തപുരം: പല തലമുറകളുടെ ഷോപ്പിങ് ഓർമ്മകൾ ബാക്കിയാക്കി തിരുവനന്തപുരം എംജി റോഡിലെ സ്പെൻസർ സൂപ്പർമാർക്കറ്റിന് താഴുവീണപ്പോൾ തൊഴിലാളികൾ ദുരിതത്തിൽ. സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി ഗോയങ്ക ഗ്രൂപ്പ് സ്ഥാപനം പൂട്ടിയതോടെ 110 ജീവനക്കാരാണ് പ്രതിസന്ധിയിലായത്. സ്പെൻസേഴ്സിന്റെ സ്ഥിരം ഉപഭോക്താക്കളും നിരാശയിലാണ്.
പതിവുപോലെ യൂണിഫോമും ഇട്ട് ജോലിക്ക് വന്നപ്പോൾ സൂപ്പർമാർക്കറ്റിന് താഴ് വീണിരിക്കുന്ന കാഴ്ചയാണ് പതിവുപോലെ ജോലിക്കെത്തിയ സൂപ്പര്‍വൈസര്‍ ശ്രീലേഖ കണ്ടത്. കിട്ടുന്നത് മിച്ചംവെച്ച് രണ്ട് മക്കളെ പഠിപ്പിച്ചിക്കേണ്ടതുണ്ട്. പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെട്ട് തൊഴില്‍രഹിതരായതിന്‍റെ ആശങ്കയിലാണ് മറ്റുള്ളവരും.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പേ ഭക്ഷ്യവസ്തുക്കളിലെ വിദേശ ബ്രാന്റുകൾ മലയാളിക്ക് പരിചയപ്പെടുത്തിയ സൂപ്പർ മാർക്കറ്റ് ശൃംഘലയാണ് സ്പെൻസേഴ്സ്. സാമ്പത്തീക നഷ്ടം ചൂണ്ടിക്കാട്ടി ആർ പി ഗോയങ്ക ഗ്രൂപ്പ് സ്ഥാപനം അടച്ച് പൂട്ടുമ്പോൾ 80 സ്ഥിരം ജീവനക്കാരും 30 താത്കാലിക ജീവനക്കാരും ഉൾപെടെ 110 പേർ തൊഴിൽ രഹിതരായി. സ്ഥിരമായി സ്പെൻസേഴ്സിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളും നിരാശയിലാണ്. ഇനി പാളയം എംജി റോഡിലെ സ്പെൻസർ ജംഗ്ഷന് പേരിന്റെ പ്രതാപം മാത്രം.
ഇന്ത്യക്കാരൻ ഭര്‍ത്താവിനായി ഇന്ത്യൻ ഭക്ഷണമുണ്ടാക്കുന്ന ജര്‍മ്മൻ യുവതി; വീഡിയോ വൈറല്‍