ശ്രദ്ധ തെറ്റാതെ മാസങ്ങളോളം ഒരാൾക്ക് പിന്നാലെ, ഇത്തവണത്തെ ബംഗളൂരു യാത്രയ്ക്ക് ശേഷം 'പൊക്കി'; പിടിച്ചത് എംഡിഎംഎ

മാസങ്ങളോളം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്

smuggled huge quantity of MDMA and drugs from Bengaluru man arrested

തിരുവനന്തപുരം: ക്രിസ്തുമസ് - പുതുവത്സര സ്പെഷ്യൽ ഡ്രൈവിനിടെ ബംഗളൂരുവിൽ നിന്ന് വൻതോതിൽ എംഡിഎംഎയും ലഹരി ഗുളികളും കടത്തിക്കൊണ്ടുവന്നയാൾ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗണപതി എന്ന് വിളിക്കുന്ന പാലപ്പൂര്‍ സ്വദേശി ആനന്ദ് ആർ എസ് കൃഷ്ണനാണ് എക്സൈസിന്‍റെ പിടിയിലായത്. 76.376 ഗ്രാം എംഡിഎംഎയും 16.911 ഗ്രാം ലഹരി ഗുളികകളും ഇയാളിൽ നിന്നും പിടിച്ചെടുത്തു. 

നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് മാസങ്ങളോളം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്പെക്ടറോടൊപ്പം സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ, അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, മുഹമ്മദ്‌ അനീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി, ജീനാ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

അതേസമയം, പാമ്പാം പള്ളം ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്നും മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ അലോക് (24 വയസ്) എന്നയാളാണ് പിടിയിലായത്. 198.3 ഗ്രാം മെത്താംഫിറ്റമിനാണ് പിടികൂടിയത്. 

പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് & ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ.ജി.അജയകുമാറും സംഘവും ഹൈവേ പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

സംഘത്തിൽ ഒറ്റപ്പാലം എക്‌സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രേമാനന്ദകുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലുക്കോസ്, സ്‌ക്വാഡ്  പ്രിവന്റീവ് ഓഫീസർ യാസർ ആരാഫത്, സിവിൽ എക്സൈസ് ഓഫീസർ ഷിജു എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

പ്ലാസ്റ്റിക് കസേരയിൽ നിന്ന് വീണ് പരിക്ക്, ചികിത്സാ ചെലവ് 5,72,308 രൂപ; ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് കനത്ത പിഴ

150 വര്‍ഷത്തെ പഴക്കം, 18 സെന്‍റ് വസ്തു; തുമ്പിക്കോട്ടുകോണം ക്ഷേത്രത്തിന്‍റെ കരമടയ്ക്കാൻ ആദർശിന് അനുമതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios