Asianet News MalayalamAsianet News Malayalam

മ്ലാവിനെ വേട്ടയാടിയതിന് വനം വകുപ്പ് ചോദ്യം ചെയ്ത് വിട്ടയച്ചു; തൊഴിലുറപ്പ് തൊഴിലാളി മരിച്ച നിലയിൽ

കേസിന്റെ പേരിൽ അനാവശ്യമായി പലവട്ടം രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്

sambar deer hunt man interrogated by forest officials found dead kgn
Author
First Published Jun 22, 2023, 10:27 PM IST | Last Updated Jun 22, 2023, 10:29 PM IST

പത്തനംതിട്ട: മ്ലാവിനെ വേട്ടയാടിയ കേസിൽ വനം വകുപ്പ് ചോദ്യം ചെയ്ത് വിട്ടയച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പൂച്ചക്കുളത്താണ് സംഭവം. പൂച്ചക്കുളം സ്വദേശി  രാധാകൃഷ്ണൻ (60) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ ഇദ്ദേഹത്തെ മ്ലാവിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് വനം വകുപ്പ് ചോദ്യം ചെയ്തിരുന്നു. എന്നാൽ രാധാകൃഷ്ണൻ പ്രതിയല്ലെന്നാണ് വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

എന്നാൽ രാധാകൃഷ്ണൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്തതാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. രാധാകൃഷ്ണനോട് മ്ലാവിനെ വേട്ടയാടാൻ ഉപയോഗിച്ച തോക്ക് ഹാജരാക്കണം എന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കേസിന്റെ പേരിൽ അനാവശ്യമായി പലവട്ടം രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.

മ്ലാവിനെ വേട്ടയാടിയ കേസിൽ രാധാകൃഷ്ണൻ പ്രതിയല്ലെന്നാണ് വനം വകുപ്പും നാട്ടുകാരും പറയുന്നത്. കേസിലെ നാല് പ്രതികളും ഒളിവിലാണ്. നാലാം പ്രതി ഒളിവിലിരിക്കെ നാട്ടുകാരിൽ ഒരാളെ ഫോണിൽ വിളിച്ച് തോക്ക് ഒളിപ്പിക്കാൻ പറഞ്ഞിരുന്നുവെന്നും അത് രാധാകൃഷ്ണന്റെ ഫോണിലാണ് വിളിച്ചതെന്നും പറഞ്ഞാണ് രാധാകൃഷ്ണനെ ഫോറസ്റ്റ് ജീവനക്കാർ നിരന്തരം ശല്യം ചെയ്തതെന്നുമാണ് നാട്ടുകാരുടെ പരാതി.
 

Latest Videos
Follow Us:
Download App:
  • android
  • ios