കാണാനില്ലെന്ന വീട്ടുകാരുടെ ഒറ്റ പരാതി, പൊളിഞ്ഞടുങ്ങിയത് വമ്പൻ പദ്ധതികൾ, 300 കിലോ ഉണക്ക ഏലക്ക മോഷ്ടാവ് പിടിയിൽ

കട്ടപ്പന പാറക്കടവിൽ ഉള്ള കേജീസ് എസ്റ്റേറ്റിലെ സ്റ്റോറിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 300 കിലോ ഉണക്ക ഏലക്കായയാണ് മോഷണം പോയത്. തുടർന്ന് ഉടമ കട്ടപ്പന പോലീസിൽ പരാതി നൽകി. 

Relatives complain that the person is missing theft of 300 kg of cardamom was discovered in idukki

ഇടുക്കി: ഏലം എസ്റ്റേറ്റിൽ നിന്നും 300 കിലോ ഉണക്ക ഏലക്കായ മോഷ്ടിച്ച് കടത്തിയ മൂന്നംഗ സംഘത്തിലെ പ്രധാനി പിടിയിൽ. ശാന്തൻപാറ സ്വദേശിയും പുളിയൻമലയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ എസ്ആർ ഹൗസിൽ സ്റ്റാൻലി (44) ആണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കട്ടപ്പന പാറക്കടവിൽ ഉള്ള കേജീസ് എസ്റ്റേറ്റിലെ സ്റ്റോറിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 300 കിലോ ഉണക്ക ഏലക്കായയാണ് മോഷണം പോയത്. തുടർന്ന് ഉടമ കട്ടപ്പന പോലീസിൽ പരാതി നൽകി. 

വഴിത്തിരിവായത് ബന്ധുക്കളുടെ പരാതി

പ്രദേശത്തെ സിസിടിവി ക്യാമറ അടക്കം പൊലീസ് പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതിനുശേഷം ദിവസങ്ങൾക്കുള്ളിൽ സ്റ്റാൻലിയെ കാണാതായെന്ന് വീട്ടുകാർ വണ്ടൻമേട് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് സ്റ്റാൻലിയുടെ വീട്ടിൽ എത്തി നടത്തിയ പരിശോധനയിൽ ഏലക്ക കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആണ് വഴിത്തിരിവായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വണ്ടൻമേട് ഭാഗത്ത് വെച്ച് ഇയാളെ  പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണം വിവരം ഇയാൾ പോലീസിനോട് വ്യക്തമാക്കിയത്. ഇയാളോടൊപ്പം മറ്റു രണ്ടു പേരും മോഷണത്തിൽ പങ്കാളികളാണ് ഇവർ ഒളിവിലാണ്.

നഷ്ടമായ ഏലക്കായ തിരികെ പിടിച്ചു

മോഷണ മുതൽ കൊച്ചറ, അണക്കര എന്നിവിടങ്ങളിലെ അഞ്ച്  മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളിൽ ചില്ലറയായി വില്പന നടത്തി. ഈ തുക സഹായികളായുണ്ടായിരുന്ന മറ്റു രണ്ടുപേരുടെ അക്കൗണ്ടിലേക്ക് നൽകി. ബാക്കി ഉണ്ടായിരുന്ന ഏലക്കായ സ്റ്റാലിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്നത് അന്വേഷണത്തിൽ കണ്ടെത്തി. നഷ്ടമായ മുഴുവൻ ഏലക്കായും തിരിച്ചു കിട്ടിയതായി പോലീസ് പറഞ്ഞു. കട്ടപ്പന എ.എസ്പി രാജേഷ്കുമാറിൻ്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ ടി.സി മുരുകൻ, എസ്.ഐ മാരായ എബി ജോർജ്, ബിജു ബേബി,  ബെർട്ടിൻ ജോസ്, എ.എസ്.ഐ ടെസി മോൾ ജോസഫ്, സി.പി ഒമാരായ സനീഷ്, റാൾസ് സെബാസ്റ്റ്യൻ, രമേശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണം മുതൽ വിൽക്കാൻ കൊണ്ടുപോയ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ തട്ടിയെടുത്തു, വാടക ചോദിക്കുമ്പോൾ ഭീഷണി; സിഐടിയു നേതാവ് അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios