തൃശൂരിൽ നിന്ന് രാജ്യാന്തര വിപണിയിലേക്ക്; 'ചാവക്കാടൻ രാമച്ച'ത്തിന് ഭൗമ സൂചികാ പദവി നേടിയെടുക്കാൻ കൃഷി വകുപ്പ്

കടല്‍ത്തീരങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ രാമച്ചം കൃഷി ചെയ്യുന്നത് സംസ്ഥാനത്ത് ഇവിടെ മാത്രമാണെന്നാണ് കൃഷി വകുപ്പിന്റെ കണ്ടെത്തല്‍.

ramacham cultivation thrissur joy

തൃശൂര്‍: തീരദേശത്തെ പ്രധാന കാര്‍ഷിക വിളയായ രാമച്ചം ഇനി രാജ്യാന്തര വിപണിയിലേക്ക്. ചാവക്കാടന്‍ രാമച്ചമെന്ന പേരില്‍ ഭൗമ സൂചികാ പദവി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്. വെളിയങ്കോട് മുതല്‍ പാലപ്പെട്ടി ചാവക്കാട് വരെയുള്ള കടല്‍ തീരങ്ങളിലെ പ്രാധാന കാര്‍ഷിക വിളയാണ് രാമച്ചം. മണ്ണുത്തിയില്‍ നിന്നുള്ള ഗവേഷക സംഘമാണ് പഠനം നടത്തുക. പ്രദേശത്തെ രാമച്ചം രാജ്യാന്തര വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ രാമച്ചപ്പൊലിമ സെമിനാര്‍ നടത്തിയിരുന്നു. സെമിനാറില്‍ പങ്കെടുത്ത കൃഷി മന്ത്രി പി. പ്രസാദ് കര്‍ഷകരുമായി ആശയങ്ങള്‍ പങ്കുവയ്ക്കുകയും കൃഷി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

ഉല്‍പ്പനത്തിന്റെ ഗുണമേന്മ, ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് ബന്ധപെട്ടിട്ടുള്ളതാണങ്കിലാണ് ഭൗമസൂചിക പദവില്‍ നല്‍കുക. ചാവക്കാട് മുതല്‍ പാലപ്പെട്ടി വെളിയങ്കോട് വരെ ഏകദേശം 200 ഏക്കറോളം കൃഷിയുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും പുന്നയൂര്‍, പുന്നൂര്‍ക്കുളം, പെരുമ്പടപ്പ് പഞ്ചായത്തുകളിലാണ് ഈ പ്രദേശങ്ങളിലെ കടല്‍തീരങ്ങളിലെ കാലാവസ്ഥക്കും മണ്ണിനുമുള്ള സവിശേഷത മൂലമാണ് ഇവിടെ കൃഷി ചെയ്യുന്ന രാമച്ചത്തിന് ഗുണമേന്മ കൂടിയത്.

കടല്‍ത്തീരങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ രാമച്ചം കൃഷി ചെയ്യുന്നത് സംസ്ഥാനത്ത് ഇവിടെ മാത്രമാണെന്നാണ് കൃഷിവകുപ്പിന്റെ കണ്ടെത്തല്‍. വിളവെടുപ്പിന് ശേഷം  ഇടനിലക്കാര്‍ അധികം ഇല്ലാതെ കര്‍ഷകര്‍ നേരിട്ടാണ് വിപണിയില്‍ എത്തിക്കുന്നത്. ഔഷധഗുണം ഏറെയുള്ളതിനാല്‍ മരുന്നുകളാണ് കുടുതാലും ഉപയോഗിക്കുന്നത്. ചെരുപ്പ്, വിശറി, സോപ്പ് തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങളും കര്‍ഷകര്‍ ഉണ്ടാക്കുന്നുണ്ട്. ഒരു ഏക്കര്‍ രാമച്ച കൃഷിക്ക് മൂന്ന് ലക്ഷം രൂപയോളമാണ് ചെലവ് വരിക. നിലവില്‍ ഏക്കറിന് 4000 രൂപ മാത്രമാണ് സര്‍ക്കാര്‍ ധനസാഹായം ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. 

സര്‍ക്കാരിന്റെ കാര്‍ഷിക വിളകളുടെ പട്ടികയില്‍ ഉള്‍പെട്ടിട്ടില്ലാതതിനാല്‍ ഇന്‍ഷുറന്‍സ് പരിക്ഷയും മറ്റു അനൂകൂല്യങ്ങളൊന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ചൂടില്‍ രാമച്ചപാടങ്ങള്‍ കത്തി നശിക്കുന്നതും, വിളവെടുപ്പ് കഴിഞ്ഞാല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഇടമില്ലാതതുമൊക്കെയാണ് കര്‍ഷകര്‍ നേരിടുന്ന പ്രാധന വെല്ലുവിളി. കഴിഞ്ഞ് നാല് വര്‍ഷത്തിനിടെ രാമച്ചം കത്തി നശിച്ച് ഒരു കോടിയിലധികം രൂപയോളം നഷ്ടമാണ് ഈ പ്രദേശങ്ങളില്‍  സംഭവിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളുടെ പാരമ്പര്യം ഇവിടുത്തെ കൃഷിക്ക് ഉണ്ടന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിയുടെ പരമ്പര്യ ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഭൗമസൂചിക പദവി നല്‍കുക. രാജ്യത്ത് നാനൂറോളം വിളകളാണ് പട്ടികയിലുള്ളത്. സംസ്ഥാനത്തിനിന്ന് 35 വിളകളും ഭൗമസൂചിക പട്ടികയിലുണ്ട്. വ്യാസായ വകുപ്പിന്റെ കൂടെ സഹകരണത്തോടെ പട്ടികയില്‍ ഇടം പിടിച്ച വിളകള്‍ക്ക് അന്താരാഷ്ട്ര വിപണിയിലുള്‍പ്പെട്ട നിരവധി സാധ്യതകളാണ് ഉണ്ടാവുക. പ്രദേശത്ത് കൃഷി തുടങ്ങിയിട്ടുള്ള കാലയളവ്, മറ്റു വിപണസാധ്യതകള്‍ കൂടി ശേഖരിച്ച് വരികയാണ്. ഭൗമസൂചികപദവി ലഭിച്ചാല്‍ വലിയ രീതിയിലുള്ള കാര്‍ഷിക മുന്നേറ്റമാണ് പ്രദേശത്ത് ഉണ്ടാവുകയെന്ന് കര്‍ഷകര്‍ വിലയിരുത്തുന്നു.

  വനത്തിനുള്ളിൽ വെടിയൊച്ച കേട്ട് വനപാലകരെത്തി, ടോർച്ചിൻ്റെ വെളിച്ചം കണ്ട് പതിയിരുന്നു; മൃഗവേട്ടക്കാർ പിടിയിൽ 
 

Latest Videos
Follow Us:
Download App:
  • android
  • ios