പുല്ല് വെട്ടുന്നതിനിടെ കാലിൽ മലമ്പാമ്പ് വരിഞ്ഞുമുറുക്കി, ഗുരുതര പരിക്കേറ്റ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്!
ആക്രമണത്തില്‍ സന്തോഷിന്‍റെ കാൽമുട്ടിനു താഴെയുള്ള എല്ലുകൾ ഒടിഞ്ഞു
കൊച്ചി: എറണാകുളം കങ്ങരപ്പടിയിൽ മലമ്പാമ്പിന്‍റെ ആക്രമണത്തിൽ തൊഴിലാളിക്ക് ഗുരുതര പരിക്ക്. അളമ്പിൽ വീട്ടിൽ സന്തോഷിനെയാണ് മലമ്പാമ്പ് ആക്രമിച്ചത്. ആക്രമണത്തില്‍ സന്തോഷിന്‍റെ കാൽമുട്ടിനു താഴെയുള്ള എല്ലുകൾ ഒടിഞ്ഞു. മസിലുകൾക്കും ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്.
വീടിനു സമീപത്തെ പുല്ല് വെട്ടുന്നതിനിടെ ആണ് സന്തോഷിന്‍റെ കാലില്‍ മലമ്പാമ്പ് ചുറ്റിയത്. കാലില്‍ ചുറ്റിയ മലമ്പാമ്പ് വരിഞ്ഞുമുറുക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മലമ്പാമ്പിനെ കാലില്‍നിന്നും നീക്കാനായത്. പരിക്കേറ്റ സന്തോഷിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ സന്തോഷിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഏറെ നേരം മലമ്പാമ്പ് കാലില്‍ വരിഞ്ഞുമുറക്കിയിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു. തലനാരിഴക്കാണ് സന്തോഷ് അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്.
കഴിഞ്ഞവര്‍ഷം തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്ത് കിണറ്റില്‍ വീണ മലമ്പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പാമ്പ് പിടിത്തക്കാരന്‍ മരിച്ച ദാരുണ സംഭവം നടന്നിരുന്നു. പാമ്പ് പിടിത്തക്കാരനായ ജി നടരാജൻ (55) ആണ് മരിച്ചത്. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പത്തടി നീളമുള്ള പെരുമ്പാമ്പ് നടരാജന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ആവുംവിധം ശ്രമിച്ചെങ്കിലും പാമ്പുമായി കിണറ്റില്‍ വീണ നടരാജ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
വീണ്ടും കൂറ്റൻ പെരുമ്പാമ്പിനെ വലിച്ചെടുത്ത് ചാക്കിലാക്കി വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്‌നി