Asianet News MalayalamAsianet News Malayalam

നാട്ടുകാർക്ക് തലവേദനയായി ബസ്സുകളുടെ മത്സരയോട്ടവും കൂട്ടത്തല്ലും; 2 ബസ്സും കസ്റ്റഡിയിൽ, 5 പേർ അറസ്റ്റിൽ

അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ബസുകളുടെ ജീവനക്കാര്‍ മാവൂര്‍ സ്റ്റാന്‍ഡില്‍ വെച്ച് അടിയുണ്ടാക്കുകയായിരുന്നു. ബസില്‍ നിറയെ ആളുകളുള്ളപ്പോഴായിരുന്നു നടുറോഡില്‍ ഏറ്റുമുട്ടല്‍. 

private bus employees clashed case has been registered by the police in Kozhikode Mavoor
Author
First Published Oct 18, 2024, 11:12 PM IST | Last Updated Oct 18, 2024, 11:12 PM IST

കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ സമയക്രമത്തിന്റെ പേരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടിയതില്‍ പൊലീസ് കേസെടുത്തു. അഞ്ച് ബസ് ജീവനക്കാര്‍ക്കതിരെയാണ് മാവൂര്‍ പൊലീസ് കേസെടുത്തത്. കൂടാതെ രണ്ട് സ്വകാര്യ ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു കേസിന്നാസ്പദമായ സംഭവം. 

അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ബസുകളുടെ ജീവനക്കാര്‍ മാവൂര്‍ സ്റ്റാന്‍ഡില്‍ വെച്ച് അടിയുണ്ടാക്കുകയായിരുന്നു. ബസില്‍ നിറയെ ആളുകളുള്ളപ്പോഴായിരുന്നു നടുറോഡില്‍ ഏറ്റുമുട്ടല്‍. സംഭവത്തെ തുടർന്ന് യാത്രക്കാരെ ഇറക്കിയതിന് ശേഷം നവാസ്കോ എക്സ്പ്രസ് എന്നീ രണ്ട് ബസുകള്‍ മാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ രണ്ട് ബസിലെയും ജീവനക്കാര്‍ തമ്മില്‍ കഴിഞ്ഞ ആഴ്ചയും സംഘര്‍ഷം ഉണ്ടായിരുന്നു. 

മാവൂര്‍ ഭാഗത്ത് ബസുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പരസ്പര അടിയും പതിവ് സംഭവമായി മാറുകയാണ്. അടിക്കടിയുണ്ടാകുന്ന ബസ് ജീവനക്കാരുടെ കയ്യാങ്കളി തടയുന്നതിന് വേണ്ടി സ്റ്റാന്‍ഡുകളോട് ചേര്‍ന്ന് സിസിടിവികള്‍ സ്ഥാപിച്ചിരുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രം; ഒന്നര നൂറ്റാണ്ടിനിടെ ആദ്യ വനിതാ ചെയർപേഴ്‌സണായി ഫരിഷ്ത എൻഎസ്‌

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios