Asianet News MalayalamAsianet News Malayalam

സിനിമാ നിർമാതാവ് ചമഞ്ഞ് പീഡനം, ശേഷം സ്വകാര്യ വീഡിയോകൾ കാണിച്ച് പണംതട്ടൽ, കൂടെ വിസ തട്ടിപ്പും: യുവാവ് പിടിയിൽ

5 ലക്ഷം രൂപയും 8 പവൻ സ്വർണവും പ്രതി ഇതിനോടകം കൈക്കലാക്കിയെന്ന് യുവതി. കണ്ണൂരുള്ള മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചു വരുന്നതിനിടയാണ് പ്രതി ആറ്റിങ്ങൽ പോലീസിന്റെ പിടിയിലാവുന്നത്.

pretending as film producer molested women then extorted money by showing private videos visa fraud complaints too youth arrested
Author
First Published Oct 19, 2024, 9:05 AM IST | Last Updated Oct 19, 2024, 9:18 AM IST

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി യുവതികളെ പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതി പിടിയിൽ. കോട്ടയം വാഴൂർ സ്വദേശി കൃഷ്ണ രാജിനെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇയാ‌ൾ വിസ തട്ടിപ്പുകളും നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

കോട്ടയം വാഴൂർ സ്വദേശിയാണ് അറസ്റ്റിലായ കൃഷ്ണരാജ്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സിനിമ നിർമ്മാതാവെന്ന പേരിൽ വ്യാജ പ്രൊഫൈലുകൾ. ഇതിലൂടെ യുവതികളുമായി ബന്ധം സ്ഥാപിക്കുന്നതായിരുന്നു ഇയാളുടെ രീതി. ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തൽ ആരംഭിക്കും. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കാണിച്ചാണ് ഭീഷണി.

ഭീഷണിയും പീഡനവും സഹിക്ക വയ്യാതെ ആറ്റിങ്ങൽ സ്വദേശിയായ യുവതി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. 5 ലക്ഷം രൂപയും 8 പവൻ സ്വർണവും പ്രതി ഇതിനോടകം കൈക്കലാക്കിയെന്ന് യുവതി പറയുന്നു. കണ്ണൂരുള്ള മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചു വരുന്നതിനിടയാണ് പ്രതി ആറ്റിങ്ങൽ പോലീസിന്റെ പിടിയിലാവുന്നത്.

ആഴ്ച തോറും ഫോണും സിമ്മും ഇയാൾ മാറ്റി വരുന്നതായും പോലീസ് കണ്ടെത്തി. പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ആണ് നിർണായകമായതെന്ന് പൊലീസ് അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു.

15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റിൽ

Latest Videos
Follow Us:
Download App:
  • android
  • ios