Manjeri : പട്രോളിംഗിനിറങ്ങിയ പോലീസുകാരനെ ആക്രമിച്ച് കൈയൊടിച്ചു: പ്രതി പിടിയിൽ

പരിശോധനക്കെത്തിയപ്പോൾ ഇയാൾ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. 

police attacked at manjeri accused arrested

മഞ്ചേരി : രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് (Police) സംഘത്തെ ആക്രമിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ കൈയൊടിച്ച പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജി (42)നെയാണ് മഞ്ചേരി (Manjeri) എസ് ഐ. ആർ രാജേന്ദ്രൻ നായർ അറസ്റ്റ് ചെയ്തത്. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം മഞ്ചേരി ബിവറേജിന് സമീപത്ത് സംശയാസ്പദമായ നിലയിൽ പ്രതിയെ കാണുകയായിരുന്നു. 

തുടർന്ന് പരിശോധനക്കെത്തിയപ്പോൾ ഇയാൾ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. മഞ്ചേരി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ ഇല്യാസ്, രതീഷ്, സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഭിന്നശേഷിക്കാരിയുടെ പണം പിടിച്ചു പറിച്ച പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് (Kozhikode) ലിങ്ക് റോഡിൽ വച്ച് ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപ്പനക്കാരിയുടെ (Lottery Selling Women) പണം കവർന്ന പ്രതി പിടിയിൽ .കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ആയ ധനേഷ് ആണ് പിടിയിലായത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ലിങ്ക് റോഡിൽ വെച്ച് ലോട്ടറി കച്ചവടം നടത്തുമ്പോൾ സ്ത്രീയുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് പൈസ തട്ടിപറിച്ച് ഓടുകയായിരുന്നു. 

പരാതിക്കാരിയിൽ നിന്നും  സിസിടിവി ദൃശ്യങ്ങളിൽ നിന്നും  പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റലിനു പുറകുവശത്തുള്ള റോഡിൽ വച്ച് അറസ്റ്റ്ചെയ്യുകയായിരുന്നു. ടൗൺ പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ഷൈജു. സി ,പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസറായ സജേഷ് കുമാർ, ഷിബു സിവിൽ പോലീസ് ഓഫീസറായ ഷിജിത്ത് കെ , ഉല്ലാസ് എന്നിവർ  ചേർന്നാണ് പ്രതിയെ പിടിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios