താമരശ്ശേരിയിൽ ബസിന്റെ ഹൈഡ്രോളിക് ഡോറിനിടയിൽപെട്ട് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്ക്

ബസെടുത്ത സമയത്ത് ഡോറടച്ചപ്പോഴാണ് വിദ്യാർത്ഥിനി ഹൈഡ്രോളിക് ഡോറിനിടയിൽ കുടുങ്ങിയത്. 

plus one student was injured after falling between the hydraulic doors of a bus in Thamarassery

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാരുടെ ക്രൂരത. ഹൈഡ്രോളിക് ഡോറിനിടയിൽപെട്ട് പരിക്കേറ്റ വിദ്യാർത്ഥിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു. കട്ടിപ്പാറ താമരശേരി പാതയിലോടുന്ന ​ഗായത്രി എന്ന ബസിൽ ഇന്നലെയാണ് സംഭവം. വിദ്യാർത്ഥിനി സ്ഥിരം പോകുന്ന ബസാണിത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ബസെടുത്ത സമയത്ത് ഡോറടച്ചപ്പോഴാണ് വിദ്യാർത്ഥിനി ഹൈഡ്രോളിക് ഡോറിനിടയിൽ കുടുങ്ങിയത്. 

എന്നാൽ വിദ്യാർത്ഥിനി കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞിട്ടും ജീവനക്കാർ ബസ് നിർത്തി, രക്ഷിക്കാൻ ശ്രമിച്ചില്ല എന്നാണ് പരാതി. പിന്നീട് വിദ്യാർത്ഥിനി കരഞ്ഞതിനെ തുടർന്ന് രണ്ട് സ്റ്റോപ്പ് അപ്പുറത്ത്, വിജനമായ സ്ഥലത്ത് കുട്ടിയെ ഇവർ ഇറക്കിവിടുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. താമരശ്ശേരി പൊലീസിൽ കുടുംബം പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ കേസെടുക്കാനോ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനോ പൊലീസ് ഉദ്യോ​ഗസ്ഥർ തയ്യാറായില്ലെന്നും കുടുംബം പരാതിപ്പെടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios