വ്യവസായിയുടെ മകനെയും മരുമകളെയും ഡെപ്യൂട്ടി കളക്ടറാക്കാമെന്ന് പറഞ്ഞ് 45 ലക്ഷം വാങ്ങി; മുൻ ഐഎഎസ് ഓഫീസർ അറസ്റ്റിൽ

സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയുടെ പ്രിലിമിനറി, മെയിൻ പരീക്ഷകൾ വിജയിക്കുകയും അഭിമുഖത്തിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടും ജോലി ലഭിച്ചില്ലെന്ന ഉദ്യോഗാർത്ഥിയുടെ പരാതിയെ തുടർന്നായിരുന്നു അന്വേഷണം

Former IAS officer who was public service commission chairman arrested for taking 45 lakh bribe to make son and daughter in law of business man deputy collectors

റായ്പൂർ: ഡെപ്യൂട്ടി കളക്ടറായി നിയമിക്കാമെന്ന് വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഛത്തീസ്ഗഡ് പബ്ലിക് സർവീസ് കമ്മീഷൻ (സിജിപിഎസ്‌സി) ചെയർമാനായിരുന്ന തമൻ സിംഗ് സോൻവാനിയെ സിബിഐ ആണ് അറസ്റ്റ് ചെയ്തത്. റായ്പൂരിലെ സ്റ്റീൽ കമ്പനി ഉടമയുടെ മകനെയും മരുമകളെയും ഡെപ്യൂട്ടി കളക്ടർമാരായി നിയമിക്കുന്നതിന് സോൻവാനി 45 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വ്യവസായി ശ്രാവൺ കുമാർ ഗോയൽ 45 ലക്ഷം രൂപ രണ്ട് ഗഡുക്കളായി തമൻ സിംഗിന് കൈമാറിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൈക്കൂലി നൽകിയ ഗോയലിനെയും അറസ്റ്റ് ചെയ്തു.

1991ൽ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് സർവീസ് (പിസിഎസ്) പരീക്ഷ പാസ്സായ തമൻ സിംഗിന് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (ഐഎഎസ്) സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. 2004 ബാച്ച് ഓഫീസറായി. പിന്നീട് സ്വമേധയാ വിരമിച്ചു. തുടർന്ന് 2020ൽ സിജിപിഎസ്‌സി ചെയർമാനായി ചുമതലയേറ്റു. കഴിഞ്ഞ വർഷം വരെ ആ സ്ഥാനത്ത് തുടർന്നു. 

സിജിപിഎസ്‌സി റിക്രൂട്ട്‌മെന്‍റിൽ ക്രമക്കേട് നടത്തിയെന്നാണ് തമൻ സിംഗിനെതിരായ ആരോപണം. 2021 ലെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയുടെ പ്രിലിമിനറി, മെയിൻ പരീക്ഷകൾ വിജയിക്കുകയും അഭിമുഖത്തിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടും ജോലി ലഭിച്ചില്ലെന്ന് ബലോഡ് സ്വദേശിയായ ഉദ്യോഗാർത്ഥി പരാതി നൽകുകയായിരുന്നു. തമൻ സിംഗിന്‍റെ മകനെയും അനന്തരവനെയും മറ്റ് ബന്ധുക്കളെയും വിവിധ തസ്തികകളിലേക്ക് നിയമിച്ചെന്നും പരാതിയിൽ പറയുന്നു.

ഗുരുതരമായ ഈ ആരോപണങ്ങൾക്ക് പിന്നാലെ സിജിപിഎസ്‌സിയിലെ റിക്രൂട്ട്‌മെന്‍റ് അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ഛത്തീസ്ഗഡ് സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. തുടർന്നാണ് തമൻ സിംഗ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. തമൻ സിംഗ് സോൻവാനിയുടെ കാലത്ത് അനർഹരെ റിക്രൂട്ട് ചെയ്തതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. 

വാട്സ്ആപ്പിൽ വരുന്ന എല്ലാ വിവാഹ ക്ഷണക്കത്തുകളും തുറക്കല്ലേ, പണി കിട്ടും; പുതിയൊരു തട്ടിപ്പിനെ കുറിച്ച് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios