ചടയമംഗലത്ത് രാത്രി ഒരു പിക്കപ്പ്, തടഞ്ഞ് പരിശോധിച്ചപ്പോൾ 19 ചാക്കിലായി നിരോധിത പുകയില ഉത്പനങ്ങൾ; അറസ്റ്റ്
നിലമേൽ ഭാഗത്തു നിന്നും വന്ന പിക്കപ് വാൻ സംശയം തോന്നി എക്സൈസ് തടയുകയായിരുന്നു. പുകയില ഉത്പനങ്ങൾ കണ്ടെത്തിയതോടെ ആലംകോട് സ്വദേശിയായ മൻസൂർ എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.
ചടയമംഗലം: കൊല്ലം ജില്ലയിലെ ചടയമംഗലത്ത് പിക്കപ്പിൽ കടത്തിയ നിരോധിത പുകയില ഉത്പനങ്ങൾ പിടികൂടി. പിക്ക് അപ്പ് വാനിൽ 19 ചാക്കുകളിലായി കടത്തിക്കൊണ്ട് വന്ന 475 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് സംഘം പിടികൂടി കേസെടുത്തത്. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ്.എ.കെ യുടെ നേതൃത്വത്തിൽ നടന്ന രാത്രികാല പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
നിലമേൽ ഭാഗത്തു നിന്നും വന്ന പിക്കപ് വാൻ സംശയം തോന്നി എക്സൈസ് തടയുകയായിരുന്നു. ആലംകോട് സ്വദേശിയായ മൻസൂർ എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർ ബിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.സബീർ, ഷൈജു, ബിൻസാഗർ എന്നിവരും ഉണ്ടായിരുന്നു. എവിടെ നിന്നാണ് പുകയില ഉത്പന്നങ്ങൾ എത്തിച്ചതെന്നും ആർക്ക് വേണ്ടിയാണ് കടത്തിക്കൊണ്ടുവന്നതെന്നുമടക്കം അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് അറിയിച്ചു.
അതിനിടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പാലക്കാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് 14.22 കിലോഗ്രാം കഞ്ചാവ് പിടികൂടി. രണ്ട് അതിഥി തൊഴിലാളികളാണ് കഞ്ചാവുമായെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശികളായ റഹിദുൾ ഷെയ്ക്ക് (21), മാണിക്.എസ്.കെ (22 ) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്ടർ സാദിഖ്.എ, പ്രിവന്റീവ് ഓഫീസർ രാജേഷ് കുമാർ.പി.എൻ, പ്രിവന്റീവ് ഓഫീസർ മാസിലാമണി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു.ജി, സദാശിവൻ.ബി, അമർ നാഥ്.വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അജിത.എ, രേണുകാദേവി, ആർപിഎഫ് സബ് ഇൻസ്പെക്ടർമാരായ എ.പി.ദീപക്, അജിത്ത് അശോക്, എഎസ്ഐ ഷിജു.കെ.എം, ഹെഡ് കോൺസ്റ്റബിൾമാരായ ഒ.കെ.അജീഷ്, എൻ.അശോക് എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെത്തിയത്.
Read More : പഠനത്തിൽ പിന്നോട്ട്, പരിഹാരം കാണാനെത്തിയ പെൺകുട്ടിയോട് ക്ഷേത്രമുറിയിൽ ലൈംഗികാതിക്രമം; പൂജാരി പിടിയില്‍