ചക്ക വേവിച്ചു കൊടുത്തില്ല, അമ്മയെ തല്ലിച്ചതച്ച് മകൻ, രണ്ട് കൈകളും അടിച്ചൊടിച്ചു; മകൻ അറസ്റ്റിൽ
തലയ്ക്കും നടുവിനും പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൻ വിജേഷിനെ (36) പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട: ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിൽ റാന്നിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു. 65കാരി സരോജിനിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. തലയ്ക്കും നടുവിനും പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൻ വിജേഷിനെ (36) പൊലീസ് കസ്റ്റഡിയിലെടുത്തു. ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിലാണ് വിജേഷ് അമ്മയെ ആഞ്ഞിലി കമ്പ് കൊണ്ട് അടിച്ചതും മർദ്ദിച്ചതുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.