പൊലീസ് പാതിരാ പരിശോധനയെ ന്യായീകരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ, 'കോൺഗ്രസ് വനിതാ നേതാക്കളുടെ പരാതി കിട്ടിയില്ല'' 

തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന സാധാരണ പരിശോധനയാണ് നടന്നതെന്നാണ് വിവരം. ഇതിൽ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ പരാതി ലഭിച്ചാൽ അക്കാര്യം പരിശോധിക്കും

P Sathidevi Kerala Women's Commission chief response on Police raid in Palakkad UDF leaders room

പാലക്കാട് : രാഷ്ട്രീയ പാർട്ടി നേതാക്കൾ താമസിച്ച ഹോട്ടലിലെ രാത്രി പരിശോധനയെ ന്യായീകരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന സാധാരണ പരിശോധനയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് സതീദേവിയുടെ വീശദീകരണം. പരിശോധനയുമായി ബന്ധപ്പെട്ട് കോൺഗ്രസ് വനിതാ നേതാക്കളുടെ പരാതി ഉച്ചവരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ അക്കാര്യം പരിശോധിക്കും.

തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന സാധാരണ പരിശോധനയാണ് നടന്നതെന്നാണ് വിവരം. ഇതിൽ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ, പരാതി ലഭിച്ചാൽ പരിശോധിക്കും. സാധാരണ തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരിശോധനകൾ ഉണ്ടാകാറുണ്ടെന്നും പി സതീദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

പാതിരാറെയ്ഡ്: പൊലീസ് മലക്കം മറിഞ്ഞു, വിശദീകരണങ്ങളില്‍ ദുരൂഹത, ആദ്യമെത്തിയത് വനിതാ പൊലീസില്ലാതെ

പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിലടക്കമാണ് അർധരാത്രി പൊലീസ് പരിശോധന നടത്തിയത്. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊലീസിന്റെ വിശദീകരണം. എന്നാൽ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പറഞ്ഞ് പൊലീസ് മലക്കം മറിഞ്ഞു. കോൺഗ്രസ് ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു. 

പാലക്കാട്ടെ പാതിരാ പരിശോധന: പൊലീസിനെതിരെ കെ സുരേന്ദ്രൻ; 'കള്ളപ്പണം മറ്റൊരു മുറിയിൽ സൂക്ഷിക്കാൻ അവസരമൊരുക്കി'

കള്ളപ്പണം പിടിക്കാന്‍ വരുമ്പോള്‍ ഷാഫിക്കെന്താ പ്രശ്‌നമെന്ന് സിപിഎം ജില്ലാ സെക്രട്ടറി, 'സിസിടിവി പരിശോധിക്കണം'

 

 

Latest Videos
Follow Us:
Download App:
  • android
  • ios