ഒരേ ദിവസം, ബൈക്കിൽ ഒല്ലൂര്‍-മണ്ണൂത്തി സ്റ്റേഷൻ പരിധികളിൽ 'ഓപ്പറേഷൻ', 2 സ്ത്രീകളുടെ മാലപൊട്ടിച്ചതിൽ അറസ്റ്റ്
കൊട്ടാരക്കര നീലേശ്വരം സ്വദേശി പ്രസന്ന മന്ദിരത്തില്‍ റഷഭ് പി നായര്‍ (28) ആണ് പിടിയിലായത്.
തൃശൂര്‍: ഒരേ ദിവസം ഒല്ലൂര്‍, മണ്ണുത്തി എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷണം നടത്തിയ കേസുകളിലെ പ്രതി പിടിയില്‍. കൊട്ടാരക്കര നീലേശ്വരം സ്വദേശി പ്രസന്ന മന്ദിരത്തില്‍ റഷഭ് പി നായര്‍ (28) ആണ് പിടിയിലായത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക അന്വേഷണ സംഘവും ഒല്ലൂര്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെന്മണിക്കര പിആര്‍ പടി സ്വദേശിനി കാഞ്ഞിരത്തിങ്കല്‍ റീനയുടെയും മണ്ണുത്തി സ്റ്റേഷന്‍ പരിധിയിലെ പറവട്ടാനി കുന്നത്തുംകര റീനയുടെയും സ്വര്‍ണാഭരണങ്ങളാണ് പ്രതി കവര്‍ന്നത്.
തുടര്‍ന്ന് രണ്ടു സ്റ്റേഷനുകളിലും കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. നിരവധി മുന്‍ മാല മോഷണ സംഘങ്ങളെക്കുറിച്ച് അന്വേഷിക്കുകയും നിരവധി സി സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാൾ എറണാകുളം കലൂര്‍ സ്റ്റേഡിയം പരിസരത്തുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിക്ക് എറണാകുളം സെന്‍ട്രല്‍, എറണാകുളം ഹാര്‍ബര്‍, കൊട്ടാരക്കര, പീച്ചി എന്നീ പൊലീസ് സ്റ്റേഷനുകളിലായി അഞ്ചിലധികം കേസുകള്‍ നിലവിലുണ്ട്. തൃശൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോവിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ അംഗങ്ങള്‍ക്കു പുറമെ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ തൃശൂര്‍ എ.സി.പി. സലീഷ് എന്‍. ശങ്കര്‍, ഒല്ലൂര്‍ എസ്.എച്ച്.ഒ. ബെന്നി ജേക്കബ്, ഒല്ലൂര്‍ എസ്.ഐ. ജിസും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
കടുത്ത നടപടിക്കൊരുങ്ങി ബംഗാൾ ഗവർണർ, അമിത് ഷായെ കാണാൻ സമയം തേടി, നദ്ദയെയും കാണും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം