Asianet News MalayalamAsianet News Malayalam

ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വീഡിയോഗ്രഫർ മരിച്ചു; അപകടം ചെങ്ങന്നൂരിൽ നിന്ന് വീട്ടിലേക്ക് പോകവേ

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു അപകടം. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

On his way home bike hit by tanker lorry videographer died in Chengannur
Author
First Published Sep 21, 2024, 12:45 PM IST | Last Updated Sep 21, 2024, 12:45 PM IST

ചെങ്ങന്നൂർ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീഡിയോഗ്രഫർ മരിച്ചു. പാണ്ടനാട് പ്രയാർ ഓലിക്കൽ കെ ബിജു (48) ആണ് മരിച്ചത്. എംസി റോഡിൽ മുണ്ടൻകാവ് ആമ്പല്ലൂർ ക്ലിനിക്കിനു സമീപം കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു അപകടം. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. 

ചെങ്ങന്നൂരിൽ നിന്നു വീട്ടിലേക്ക് പോകുകയായിരുന്ന ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിജുവിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. എസിവി, കുട്ടനാട് കേബിൾ വിഷൻ എന്നീ സ്ഥാപനങ്ങളിൽ ക്യാമറമാനായി ബിജു പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മഞ്ജു, മക്കൾ: കൃപ, ശ്രദ്ധ, ജീവൻ.

ഒരുപാട് നന്ദിയുണ്ട് സിദ്ദിഖിക്കയോടെന്ന് ശ്രുതി; ഒറ്റയ്ക്കാവില്ല, എന്നും സഹോദരനായി കൂടെയുണ്ടാവുമെന്ന് സിദ്ദിഖ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios